വരുന്നൂ.. വീണ്ടും മദ്യപരുടെ പൂക്കാലം.


Spread the love

മദ്യപർക്കൊരു സന്തോഷവാർത്ത. സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനമായി. തുറക്കുന്ന തീയതി പിന്നീട് അറിയിക്കും.  അടിമുടി പുതുക്കിയ പ്രവർത്തന രൂപമാറ്റങ്ങളോടെയാണ് ബാറുകൾ ഇനിമുതൽ പ്രവർത്തനമാരംഭിക്കുന്നത്. ബാറുകളുടെ പ്രവർത്തനസമയം പുതുക്കും,  മദ്യവില്പന സമയവും ഇനിമുതൽ കുറയ്ക്കും. ഏറ്റവും പ്രധാന തീരുമാനം പാഴ്സൽ കൗണ്ടർ തുടങ്ങും എന്നതാണ്. മദ്യം ഇനി  മുതൽ പാഴ്സലായി കൊടുത്തു തുടങ്ങാനാണ് തീരുമാനം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് നിർമിക്കാനും പദ്ധതിയുണ്ട്. ഇതുവഴി വീട്ടിലിരുന്നുതന്നെ മദ്യം ഓൺലൈൻ ബുക്ക്‌ ചെയ്ത് പാഴ്സലായി വാങ്ങാം.  മദ്യം വാങ്ങാനായി ഓൺലൈൻ പാസ് നൽകാനും തീരുമാനമുണ്ട്. മദ്യ വിലയിലും ഇനി മുതൽ മാറ്റമുണ്ടായിരിക്കും. ബെവ്‌കോയിൽ ലഭിക്കുന്ന അതേ വിലയിലാണ് ഇനിമുതൽ ബാറിലും  മദ്യം ലഭ്യമാക്കുക എന്നാണ് അറിയിച്ചിട്ടുള്ളത്.  ഇപ്പോഴത്തെ പ്രത്യേക കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പാഴ്സൽ കൗണ്ടർ ആരംഭിക്കുന്നത് എന്നതിനാൽ പാർസൽ  സൗകര്യം താൽക്കാലികം മാത്രമായിരിക്കും. ഇതുകൂടാതെ കള്ള്  വ്യവസായത്തെ സംരക്ഷിക്കാൻ കള്ളു ക്ഷാമം  പരിഹരിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ സർക്കാർ മദ്യവിൽപ്പന സ്വകാര്യവൽക്കരിക്കുന്നു  എന്ന് പ്രതിപക്ഷ മന്ത്രി രമേശ്‌ ചെന്നിത്തല ആരോപിച്ചു. പാഴ്സൽ കൗണ്ടർ തുടങ്ങാനുള്ള തീരുമാനം വൻ അഴിമതിക്ക് വഴിതെളിക്കുമെന്ന് പ്രതിപക്ഷ മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ബാർ ഉടമകളുമായി ഒത്തുകളിക്കുന്നു എന്നും ഇത് സർക്കാറിന് അഴിമതി നടത്തുവാനുള്ള നീക്കമാണെന്നും ഇങ്ങനെ ആണെങ്കിൽ ബീവറേജ് കോർപ്പറേഷൻ അടച്ചു പൂട്ടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close