വര്‍ഗീയ വാദികളുടെ അപവാദ പ്രചരണങ്ങള്‍ വിലപോവില്ലെന്ന് കടകംപള്ളി


Spread the love

വര്‍ഗീയ വാദികളുടെ അപവാദ പ്രചരണങ്ങള്‍ നിലനില്‍ക്കില്ലെന്ന് തെളിയിച്ച് ഇത്തവണ ശബരിമലയില്‍ റെക്കോര്‍ഡ് കളക്ഷനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു അപവാദ പ്രചരങ്ങളും വിലപോവില്ല, കാരണം ഇതി കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ കാണിക്കയിടരുതെന്നും അത് സര്‍ക്കാര്‍ എടുക്കുമെന്നുമുള്ള വര്‍ഗീയവാദികളുടെ ആഹ്വാനം ഭക്തജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മന്ത്രി പറയുന്നു.
ശബരിമലയില്‍ നിന്ന് പ്രസാദം വാങ്ങരുതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞതിനുള്ള ഉദാഹരണമാണ് ശബരിമലയിലെ ഈ മണ്ഡലകാലത്തെ വരുമാനത്തിലുണ്ടായ വളര്‍ച്ചയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ മകരവിളക്ക് ദിവസം വരെയുള്ള നടവ വരവ് 255 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 210 കോടി രൂപയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ല. അതേസമയം, കോടി കണക്കിന് രൂപയാണ് ഓരോ മണ്ഡലകാലത്തും സര്‍ക്കാര്‍ ശബരിമലയില്‍ ചിലവിടുന്നത്. ഈ വര്‍ഷം 38 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കിയതെന്നും കടകംപള്ളി അറിയിച്ചു. ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയതോടെ മാലിന്യത്തിന്റെ അളവ് വളരെ ഏറെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close