
വി.ടി.ബല്‍റാം എംഎല്‍എയ്ക്കെതിരെയുളള സിപിഐഎം അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. ബുധനാഴ്ച തൃത്താല മണ്ഡലത്തില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബല്‍റാമിനെ തടയാന്‍ ശ്രമിച്ച സിപിഐഎം പ്രവര്‍ത്തകരും സംരക്ഷണമൊരുക്കിയ യുഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെയാണ് കല്ലേറും ലാത്തിച്ചാര്‍ജുമുണ്ടായത്.ജില്ലയിലുടനീളം മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. വാഹനങ്ങള്‍ 10 മിനുറ്റ് നേരം തടഞ്ഞുനിര്‍ത്തിയ ശേഷമാണ് പറഞ്ഞുവിടുന്നത്.
അതേസമയം, ബല്‍റാമിന്റെ അഭിപ്രായ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സിപിഐഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുകയില്ലെന്നും മര്യാദയ്ക്കാണെങ്കില്‍ മര്യാദയ്ക്ക് മുന്നോട്ടു പോകുന്നതാണ് എല്ലാവര്ക്കും നല്ലതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ പ്രവര്‍ത്തകരെ സിപിഐഎമ്മും മുഖ്യമന്ത്രിയും അനുവദിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. യുഡിഎഫ് ബല്‍റാമിനൊപ്പം ഒറ്റക്കെട്ടാണ്. ബല്‍റാമിനെ കാണാനായി തൃത്താലയിലെ വീട്ടിലെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.