അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സാഹായവുമായി സംസ്ഥാന സര്‍ക്കാര്‍. മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്റെ കുടുംബത്തിനാണ് പത്തുലക്ഷം രൂപധനസഹായവും ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ജമ്മുവിലെ അഖ്നൂര്‍ സുന്ദര്‍ബനിയില്‍ വെള്ളിയാഴ്ച പാകിസ്താന് നടത്തിയ ആക്രമണത്തിലാണ് സാം എബ്രഹാം കൊല്ലപ്പെട്ടത്.
വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സാഹായവുമായി സര്‍ക്കാര്‍
