ശബരിമലയില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുത്


Spread the love

ശബരിമലയില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ പേരുമാറ്റം ഭക്തരുടെ താല്‍പര്യം കൂടി സംരക്ഷിച്ചു കൊണ്ടാകണം. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുല്‍ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close