ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു; സമരം തുടരുമെന്ന് ശ്രീജിത്ത്


Spread the love

ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും പ്രതിചേര്‍ക്കാതെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണ നടപടികള്‍ ഇന്ന് തുടങ്ങും. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചതിന് തൊട്ട് പിന്നാലെ തന്നെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ശ്രീജീവിന്റെ മരണത്തില്‍ പാറശാല പോലീസ് 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അതെ പടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഷണക്കുറ്റത്തിന് അറസ്റ്റിലായശ്രീജീവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് എഫ്‌ഐആറിലെ വിവരം. അസ്വാഭാവിക മരണത്തിനെടുത്തിരിക്കുന്ന കേസില്‍ പ്രതികളായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെഎം വര്‍ക്കിയുടെ നേത്യത്യത്തില്‍ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. എഫ്‌ഐആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ അന്വേഷണത്തിന് തുടക്കവും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close