സംസ്ഥാനത്തെ പാലങ്ങളുടെ അവസ്ഥ: പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്


Spread the love

സംസ്ഥാനത്തെ പാലങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആകെയുള്ളത് 2249 പാലങ്ങളാണ്. ഇതില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണമായും സുരക്ഷിതമായവ. ബാക്കിയുള്ള പാലങ്ങളുടെ അവസ്ഥ നവീകരിക്കുകയോ പൊളിച്ചുപണിയുകയോ വേണം. മന്ത്രി ജി.സുധാകരന്റെ പ്രകാരം ഓരോ ജില്ലയിലെയും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരും പാലം വിഭാഗം എഞ്ചിനീയര്‍മാരും നടത്തിയ പരിശോധനയിലാണ് പാലങ്ങളുടെ അപകടസ്ഥിതി സംബന്ധിച്ച വ്യക്തമായത്.

165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുനര്‍നിര്‍മിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നൂറുവര്‍ഷം പിന്നിട്ട പാലങ്ങള്‍ പലതും ഒരു പ്രശ്‌നവുമില്ലാതെ നില്‍ക്കുമ്പോഴാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചവ ചുരുങ്ങിയ കാലയളവിനുള്ളില്‍ അപകടാവസ്ഥയിലായത്. ബഹുഭൂരിപക്ഷം പാലങ്ങളുടെയും സ്ഥിതി മോശമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close