സംസ്ഥാനത്തെ റേഷന്‍കടകളില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കി


Spread the love

സംസ്ഥാനത്തെ റേഷന്‍കടകളില്‍ വ്യാപക ക്രമക്കേടുകളെന്ന് വിജിലന്‍സ്. സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍കടകളിലെയും മണ്ണെണ്ണ, അരി, ആട്ട, ഗോതമ്ബ് തുടങ്ങിയവയുടെ സ്‌റ്റോക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി 73ാം നമ്ബര്‍ റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും 34.5 കിലോ പുഴുക്കലരിയും കൂടിയ വിലയ്ക്കു വിറ്റതായി കണ്ടെത്തി. കടയുടെ മുകളിലത്തെ മുറിയില്‍നിന്ന് 94 കിലോ പുഴുക്കലരി കണ്ടെത്തി.

റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ സാധനങ്ങള്‍ വാങ്ങിയതായി നാള്‍വഴി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. ഉപഭോക്താവിന് വിതരണം നടത്താതെ വിതരണം നടത്തിയതായി രേഖപ്പെടുത്തിയ റേഷന്‍ സാധനങ്ങളാണ് കരിഞ്ചന്ത വഴി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്.
പല കടകളിലും നോട്ടീസ് ബോര്‍ഡില്‍ വില്പന നടത്തുന്ന ധാന്യങ്ങളുടെ അളവും തൂക്കവും ശരിയായി രേഖപ്പെടുത്തിയിട്ടില്ലാത്തതും കണ്ടെത്തി. ചില കടകള്‍ ലൈസന്‍സ് അനുവദിച്ച കെട്ടിടത്തിലല്ല പ്രവര്‍ത്തിച്ചിരുന്നത്. ചില റേഷന്‍കടകളില്‍ ത്രാസില്‍ മുദ്ര പതിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഒരേ റേഷന്‍കാര്‍ഡില്‍ സര്‍ക്കാര്‍ അനുവദിച്ചതി കൂടുതല്‍ റേഷന്‍ സാധനങ്ങള്‍ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നതായും കണ്ടെത്തി. പല റേഷന്‍ കടകളിലും വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ കുറവുള്ളതായും വിജിലന്‍സ് കണ്ടെത്തി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close