
സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമാകുന്നു. ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതില്‍ 157 പേര് വിദേശത്ത് നിന്നും 38 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. അതേസമയം സംസ്ഥാനത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് ഇന്ന് 68 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇതില്‍ തന്നെ 15 പേരുടെ ഉറവിടം വ്യക്തവുമല്ല. സമ്പര്‍ക്കം വഴിയുള്ള രോഗബാധിതരുടെ വിവരം ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ന് 111 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല് തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, കോട്ടയം 3, വയനാട് 3, ഇടുക്കി 1) എന്നിങ്ങനെയാണ്. ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (തിരുവനന്തപുരം 3, കൊല്ലം 16, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശ്ശൂര്‍ 20, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9) എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് ഇതുവരെ 5894 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 2412 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്. 3452 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു. 28 പേര് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 7516 സാമ്പിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. 3034 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 285968 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 5456 സാമ്പിളുകളുടെ ഫലം വരാനുണ്ട്.ഇതുവരെ സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 62367 സാംപിളുകള്‍ ശേഖരിച്ചു അതില്‍ 60165 എണ്ണം നെഗറ്റീവാണ്.