
സിപിഐഎം പ്രവര്‍ത്തകരുടെ സന്മനസിന് നന്ദി പറഞ്ഞ് കെഎം മാണി. മുന്നണി പ്രവേശനത്തെ കുറിച്ച് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മാണി പറഞ്ഞു. പാര്‍ട്ടിയുടെ നയരൂപീകരണങ്ങളെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുന്നണിയേക്കാള്‍ ഞങ്ങള്‍ക്ക് പ്രധാനം നയങ്ങളാണ്. മാണി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സമാപിച്ച് സിപിഐഎം കോട്ടയം ജില്ലാ സമ്മേളനമാണ് കെഎം മാണിയുമായി സംസ്ഥാനതലത്തില്‍ സഹകരണം വ്യാപിപ്പിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചത്. കോട്ടയം ജില്ലാപഞ്ചായത്തില്‍ സ്വീകരിച്ച മാതൃകയില്‍ കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണം സംസ്ഥാനവ്യാപകമായി നടപ്പിലാക്കണമെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടത്.