
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പാര്‍ട്ടി 2019 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുയാണ് ബി.ജെ.പി അധ്യക്ഷന്‍ തമിളിസൈ സൗന്ദര് രാജന്. രജനികാന്ത് പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്ത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗന്ദര്രാജന് സ്വാഗതം ചെയ്തിരുന്നു. അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയുള്ള രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് സ്വാഗതം, ബി.ജെ.പി ഉയര്‍ത്തുന്ന മുദ്രാവാക്യവും ഇതുതന്നെയാണ് എന്നാണ് സൗന്ദര്രാജന് പറഞ്ഞത്.
ഞായറാഴ്ച ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ്. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അധികാരക്കൊതിയില്ലെന്നും രജനി വ്യക്തമാക്കി. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. ഹോളിവുഡ് നടനായ അമിതാഭ് ബച്ചനും പ്രമുഖ തെന്നിന്ത്യന്‍ നടന് കമല്‍ഹാസനും രജനിക്ക് ആശംസകള്‍ നേര്‍ന്നു.