
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ താന്‍ പുറത്തുപറഞ്ഞില്ല. ഇതിന്റെ പേരില്‍ പലരും തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരാണ് ബ്ലാക്ക് മെയിലിംഗ് നടത്തിയതെന്ന് വെളിപ്പെടുത്തിയില്ല.
സോളര്‍ കേസില്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ഒരു വ്യക്തിയല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് നല്കിയ പരാതിയിലാണ് മൊഴിയെടുത്തത്.