സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞകോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല


Spread the love

ചൈനയെ പ്രകീര്‍ത്തിച്ച് സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പരാമര്‍ശത്തെ ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തല വിമര്‍ശിച്ചത്.
‘ഒരു ബെല്‍റ്റ് ഒരു റോഡ്’ പദ്ധതിയിലുടെ അയല്‍രാജ്യങ്ങളെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് ചൈന നടപ്പാക്കുന്നത്. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള ഏകാധിപതിയുടെ വ്യഗ്രതയാണ് ചൈനയ്ക്ക്. അതിര്‍ത്തിയില്‍ ഇന്ത്യയുമായി പോരാടുകയും, പാകിസ്ഥാന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയങ്ങളെ പ്രകീര്‍ത്തിക്കുന്ന സിപിഐഎം നിലപാട് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close