
വീട്ടില്‍ നിന്ന് ട്യൂഷന് ക്ലാസിലേക്ക് പോയശേഷം കാണാതാവുകയും പിന്നീട് ജിന്ദിശല ഒരു ഗ്രാമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത 15കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഹരിയാനയിലാണ് സംഭവം നടന്നത്.
കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളേറ്റ പാടുകളുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. ധാരാളം ആന്തരിക മുറിവുകളും കുട്ടിക്ക് ഏറ്റിട്ടുണ്ട്. കട്ടിയേറിയതും മൂര്‍ച്ചയുള്ളതുമായ ഒരു വസ്തു പെണ്‍കുട്ടിയുടെ ഉള്ളിലേക്ക് കയറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
കുട്ടിയുടെ കരളും ശ്വാസകോശവും തകര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകളുണ്ട്. മൂന്നോ നാലോ പേര് ഈ ക്രൂരതക്ക് ഉത്തരവാദികാളാണെന്നും പോസ്റ്റ് മോര്‍ട്ടം നിര്‍വ്വഹിച്ച ഡോക്ടര്‍ എസ്.കെ ദത്തര്‍വാള്‍ അറിയിച്ചു. കുട്ടിയെ ക്രൂരമായി ആക്രമിച്ചവര്‍ പാനിപ്പത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍ അറിയിച്ചു.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. തങ്ങള്‍ക്ക് നീതി ലഭിക്കണം. ഭരണകൂടം നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതുപോയലാരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.