ഹിന്ദി സിനിമ പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി


Spread the love

ബോളിവുഡ് ചിത്രമായ പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കി. നാല് സംസ്ഥാനങ്ങളിലേര്‍പ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് , ഹര്യാന എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ റിലീസിന് വിലക്കേര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഈ മാസം 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. രജപുത്ര വംശത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് നേരത്തെ സിനിമയ്ക്കു നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close