100 രൂപയുടെ നാണയം പുറത്തിറക്കി…


Spread the love

ഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവിന്റെ പേരില്‍ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. ഗ്വാളിയര്‍ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണയില്‍ 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് മോദി പറഞ്ഞു. 1957ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച് എം.പിയായി.
എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവച്ചു. നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971ല്‍ രാജ്യമെമ്ബാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു. 2001ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close