കേരളത്തിലുടനീളം പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി കെ.എസ്.ഇ.ബി.


Spread the love

 ഇലക്ട്രിക് വാഹനങ്ങളെ നിരത്തുകളിൽ തന്നെ ചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെ.എസ്. ഇ.ബി. സംസ്ഥാനത്തുള്ള മിക്ക നിയോജക മണ്ഡലങ്ങളിലും ഇപ്പോൾ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാണ്. കേരളത്തിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഏതു സമയത്തും ഇത്തരം പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ചാർജ്മോഡ് എന്ന അപ്പ് വഴിയാണ് ഈ സേവനത്തിന്റെ പ്രവർത്തനം.  വൈദ്യുതി വിതരണത്തിനായി കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകളിലാണ് ഈ ചാർജിങ് സ്റ്റേഷനുകൾ ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിൽ ഉള്ള ചാർജർ പോൾ മൗണ്ടഡ് സ്റ്റേഷനുകളിൽ ബന്ധിപ്പിച്ചുകൊണ്ട് വാഹനം ചാർജ് ചെയ്യാം.

  ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന തരത്തിലാണ് കെ.എസ്.ഇബി അവരുടെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇപ്പോൾ ഉള്ള  പെട്രോൾ വിലയെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ഇലക്ട്രിക് സ്റ്റേഷനുകൾ ഈടാക്കുന്ന ചാർജ് വളരെ കുറവാണ്. ഒരു യൂണിറ്റ് കറന്റിന് വെറും 3 രൂപ മാത്രമാണ് കെ.എസ്.ഇ.ബി പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷൻ വഴി ഈടാക്കുന്നത്. ഒരു ഇലക്ട്രിക് സ്കൂട്ടറിന് ഒരു ചാർജിങ്ങിൽ 4 മുതൽ 5 യൂണിറ്റ് വൈദ്യുതി മതിയാകും. ഈയൊരു ചാർജ് വെച്ച് സ്കൂട്ടറിന്റെ കാര്യക്ഷമത അനുസരിച്ച് 60 മുതൽ 90 കിലോ മീറ്റർ ദൂരം വരെ സഞ്ചരിക്കാൻ പറ്റും.

  ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 136 സ്ഥലങ്ങളിൽ ഇത്തരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെ എസ്.ഇ.ബി പദ്ധതിയിടുന്നത്. ഫോർ വീലർ വാഹനങ്ങൾക്ക് മാത്രമുള്ള സ്റ്റേഷനുകൾക്ക് പുറമെ ടു വീലർ, ത്രീ വീലർ വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി സംവിധാനം ഒരുക്കിയത് പ്രശംസനീയമാണ്. ചാർജ്മോഡ് ആപ്പിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ സേവനം ഉപയോഗപെടുത്താം. എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് വ്യക്തമായി ചാർജിങ് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

 

English Summary:-

Kseb introduced pole mounted charging stations for 2 wheeler’s and 3 wheelers

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close