ലോകത്തെ ആദ്യ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ


Spread the love

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ 200 മെഗാപിക്സൽ ക്യാമറാ   ഫോണായ മോട്ടറോള എക്സ്30 പ്രോ (Motorola X30 Pro)    പുറത്തിറങ്ങി. ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഓഗസ്റ്റ് രണ്ടിന്നാണ് ചൈനയിൽ അവതരിപ്പിച്ചത്.  ഫോണിന്‍റെ സെൻസറുകളിലെ ഫോക്കൽ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെൻസറുകൾക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കൽ ലെങ്ത് ആയിരിക്കും ഉള്ളത് എന്നാണ് കമ്പനി പറഞ്ഞത്.കൂടാതെ 85 എംഎം ലെൻസ് ഉപയോ​ഗിച്ച് മികച്ച ക്ലോസപ്പ് പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  50 എംഎം ലെൻസ് ഉപയോ​ഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കും. 35 എംഎം ലെൻസ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിൾ നൽകുമെന്നാണ് നി​ഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ  ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. മോട്ടോറോള X30 പ്രോ ഹാൻഡ്സെറ്റ് മോട്ടോ റേസർ 2022 നൊപ്പമാണ് മോട്ടറോള പുറത്തിറക്കിയത്. 200 മെഗാപിക്സൽ ക്യാമറ സെൻസറിനൊപ്പം ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ, 125W ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നിവയും മോട്ടോ എക്സ്30 പ്രോയുടെ പ്രധാന ഫീച്ചറുകളാണ്.

വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

6.7-ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് പാനലുമായാണ് മോട്ടറോള എക്സ്30 പ്രോ വരുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ആണ് പ്രോസസർ. 12 ജിബി വരെയുള്ള LPDDR5 റാം, 512 ജിബി വരെയുള്ള UFS 3.1 സ്റ്റോറേജ് എന്നിവയിലാണ് മോട്ടറോള എക്സ്30 പ്രോ പ്രവർത്തിക്കുന്നത്.  മോട്ടറോള X30 പ്രോയുടെ 8 ജിബി+128 ജിബി വേരിയന്റിന്റെ ചൈനയിലെ വില 3699 യുവാൻ (ഏകദേശം 43,999 രൂപ) ആണ്. 12ജിബി + 256ജിബി, 12ജിബി + 512ജിബി വേരിയന്റുകൾക്ക് യഥാക്രമം 4,199 യുവാൻ (ഏകദേശം 49,000 രൂപ), 4,499 യുവാൻ (53,201 രൂപ) എന്നിങ്ങനെയാണ് വില. ചൈനയിൽ മാത്രമാണ് മോട്ടറോള ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്.  ചാമെലിയോൻസെൽ ( ChameleonCell) എന്ന പുതിയ പിക്സൽ-ബിന്നിങ് സാങ്കേതികവിദ്യയുമായാണ് മോട്ടറോള എക്സ്30 പ്രോ വരുന്നത്.  മോട്ടറോള ഒഴികെ, മറ്റൊരു സ്മാർട് ഫോൺ കമ്പനിയും 200 മെഗാപിക്‌സൽ സെൻസർ പരീക്ഷിച്ചിട്ടില്ല.

Read also… ട്വിറ്റെർ കിട്ടിയില്ല. പകരമൊരു സോഷ്യൽ മീഡിയ സൈറ്റ് തന്നെ തുടങ്ങാൻ ഒരുങ്ങി ഇലോൺ മസ്ക്.

 

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close