സിസിടിവിയില്‍ കുടുങ്ങി കൊലയാളി… യുവതിയെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 30കാരന്‍ പിടിയില്‍


Spread the love

ഭോപ്പാല്‍: യുവതിയെ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 30 കാരന്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. 24 വയസുകാരിയായ കാജലിന്റെ കൊലപാതകത്തില്‍ സച്ചിന്‍ ഭൗരസിയാണ് പിടിയിലായത്. മാധവ്ഗഞ്ച് സര്‍ക്കാര്‍ സ്‌കൂളിന് സമീപമുളള ഹരി ഫടക് മേല്‍പ്പാലത്തിന് മുകളില്‍ നിന്നാണ് യുവതിയെ യുവാവ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.യുവതിയുടെ ഒപ്പം യുവാവ് മേല്‍പ്പാലത്തില്‍ ചുറ്റിതിരിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സച്ചിന്‍ കാജലിനെ പൊക്കിയെടുത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close