58ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും


Spread the love

58ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍.

കണ്ണൂരിലെ തനിയാവര്‍ത്തനം തൃശൂരില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്. മത്സരങ്ങള്‍ വൈകി ആരംഭിക്കുന്നത് മത്സരാര്‍ത്ഥികളുടെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. പല മത്സരങ്ങളും പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന സാഹചര്യമായിരുന്നു ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നത്. 1130 അപ്പീലുകളാണ് ആകെ ലഭിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close