5 ജി സ്പെക്ട്രം ലേലത്തിന് വിരാമം. ഒക്ടോബർ മുതൽ കണക്ഷനുകൾ നൽകാൻ തീരുമാനം.


Spread the love

രാജ്യവ്യാപകമായി 5 ജി – ഇന്റർനെറ്റ്‌ കണക്ഷൻ വിതരണം ചെയ്യാനായുള്ള വിവിധ കമ്പനികളുടെ മെഗാ ലേലം അവസാനിച്ചിരിക്കുകയാണ്. ഇന്ത്യ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടെലികോം സ്‌പെക്‌ടം ലേലമാണ് ഇന്നലെ അവസാനിച്ചത്. ലേലത്തിൽ ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് 88,078 കോടി രൂപയോളം വിലവരുന്ന എയർവേവുകൾ കരസ്ഥമാക്കാക്കിയിട്ടുണ്ട്. ലേലത്തിൽ ഒട്ടാകെയുണ്ടായിരുന്ന ബിഡ്ഡുകളിൽ പകുതിയും സ്വന്തമാക്കാൻ അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് പറ്റിയിട്ടുണ്ട്. ഏഴ് ദിവസത്തോളം നീണ്ടുനിന്ന ലേലത്തിൽ ഒന്നരലക്ഷം കോടി രൂപ വില വരുന്ന 5 ജി ടെലികോം സ്പെക്‌ട്രം വിറ്റഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

പത്തു വ്യത്യസ്ത ബാൻഡുകളിലായി വാഗ്ദാനം ചെയ്ത 72,098 മെഗാഹെർട്സ് സ്പെക്ട്രത്തിൽ  71 ശതമാനവും വിറ്റഴിച്ചതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യകത്മാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ടെലികോം ലേലത്തിലുണ്ടായ 4 ജി സ്‌പെക്‌ട്രത്തിന്റെ മൂല്യത്തേക്കാൾ ഇരട്ടിയാണ് ഈ വർഷത്തെ 5 ജി സ്‌പെക്‌ട്രത്തിന്റെ വില. 77,815 കോടി രൂപയാണ് കഴിഞ്ഞ ലേലത്തിൽ 4 ജി എയർ വേവ്വ്സിന്റെ അവസാനതുക. 2010 ൽ നടന്ന 3 ജി ലേലത്തിലെ അവസാനംതുക 50,968.37 കോടി രൂപയുമായിരുന്നു. ഈ വർഷം ഒക്ടോബറോടെ 5 ജിയുടെ വിതരണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ടെലികമ്യൂണിക്കേഷനിലെ അഞ്ചാം തലമുറ എന്ന് അറിയപ്പെടുന്ന 5 ജി ഹൈ സ്പീഡ് ഇന്റർനെറ്റിന് 4 ജി -യേക്കാൾ പത്തു മടങ്ങ് വേഗതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലേലത്തിന്റെ ഭാഗമായി നടന്ന ഇന്റർനെറ്റ്‌ സ്പീഡ് ടെസ്റ്റിൽ 1.2gbps വേഗത കൈവരിക്കാൻ 5 ജിക്ക് സാധിച്ചിരുന്നു. വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് ഡ്രൈവ് കാറുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്ക്  പിന്തുണ നൽകാൻ 5 ജി കണക്റ്റിവിറ്റി സഹായകമാകും.

ഹൈസ്പീഡ് ഇന്റർനെറ്റിന്റെ ആവിശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഹൈസ്പീഡ് ഇന്റർനെറ്റ്‌ സൗകര്യം ഒരുക്കുന്നതിൽ ഫൈബർ ഒപ്റ്റിക്സ് മേഖല ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയാണ് അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം സാധ്യമാകുന്നത്.  രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വി.ഐ, റെയിൽടെൽ ടാറ്റാടെലികോം തുടങ്ങിയവയൊക്കെ ഇന്റർനെറ്റ്‌ വിതരണം ചെയ്യാൻ ഫൈബർ ഒപ്റ്റിക്സ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കമ്പനികൾ മണ്ണിനടിയിലൂടെയും കേബിൾ ട്രഞ്ചിലൂടെയുമെല്ലാമാണ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകൾ രാജ്യത്തിന്റെ പല കോണുകളിലേക്കും എത്തിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബറിന്റെ ഇത്തരം ശൃംഖലകളാണ് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ബ്രൗസിംഗ് സാധ്യമാക്കുന്നത്.

ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങളാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ കേബിൾ ടിവി സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌,ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് ട്രെയിനിങ് കോഴ്സുകൾ സഹായിക്കുന്നുണ്ട്. നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ്‌ സൗകര്യം വിപുലീകരിക്കാൻ ധാരാളം സെർട്ടിഫൈഡ് ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാരുടെയും നെറ്റ്‌വർക്ക് എഞ്ചിനീയർമാരുടെയും സേവനം ആവശ്യമായിട്ടുണ്ട്. SSLC മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് അനുയോജ്യമായ ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.

 

ഈ മേഖലയിലെ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE) . ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- the mega auction for 5g spectrum has been concluded. Half of the airwaves bought by reliance jio

Read also ഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close