വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.


Spread the love

നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന 5 ജി എന്ന ഡിജിറ്റൽ വിപ്ലവം ആരംഭിക്കാൻ ഇനി ചുരുങ്ങിയ കാലമേ ബാക്കിയുള്ളൂ. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക്‌ ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ്‌ സേവനം നൽകിക്കൊണ്ട് പ്രശസ്തി നേടിയ ജിയോ തന്നെയാണ് 5 ജി-യിൽ ആദ്യമായി കാലെടുത്തുവെക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റിലയൻസ് ആനുവൽ ജനറൽ മീറ്റിങ്ങിലാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ തങ്ങളുടെ 5 ജി ഇന്റർനെറ്റ്‌ സേവനത്തെ കുറിച്ച് ജിയോ വ്യക്തമാക്കിയത്.  അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾ ബന്ധിപ്പിച്ചുക്കൊണ്ട് 5 ജി അവതരിപ്പിക്കുമെന്നാണ് റിലയൻസ് ജിയോ ചെയർമാനായ മുകേഷ് അമ്പാനി പറഞ്ഞിട്ടുള്ളത്. ഈ വരുന്ന ദീപാവലിക്കുള്ളിൽ തന്നെ 5 ജി ഇൻസ്റ്റാളേഷൻ പ്രവർത്തികൾ പൂർത്തിയാക്കാനും റിലയൻസ് ജിയോ പദ്ധതിയിടുന്നുണ്ട്. തുടർന്ന് 5 ജി- യുടെ ഫൂട്ട്മാപ് കൂടുതൽ നഗരങ്ങളിലേക്ക് വരും മാസങ്ങളിൽ വ്യാപിപ്പിക്കാനാണ് കമ്പനി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും താലൂക്കുകളിലും 5 ജി കണക്ഷൻ എത്തിക്കുമെന്നും മുകേഷ് അമ്പാനി ഉറപ്പുനൽകിയിട്ടുണ്ട്.

5 ജി-യെന്ന ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി എല്ലാ ഇന്ത്യക്കാർക്കും കുറഞ്ഞ ചെലവിൽ 5 ജി സ്മാർട്ട്‌ ഫോണുകൾ സ്വന്തമാക്കാനുള്ള അവസരവും ജിയോ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോകപ്രശസ്ത കമ്പനിയായ ഗൂഗിളുമായാണ് ജിയോ ഒന്നിച്ചിട്ടുള്ളത്. നിലവിൽ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം 4 ജി ബ്രോഡ്‌ബാൻഡ്‌ വരിക്കാരുണ്ട്. ഇതിനായി ജിയോ സ്ഥാപിച്ചിട്ടുള്ള പാൻ ഇന്ത്യൻ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിന് ഏകദേശം പതിനൊന്നു ലക്ഷത്തോളം കിലോമീറ്റർ വ്യാപ്തിയുണ്ട്. ഇവയൊക്കെ 5 ജി നെറ്റ്‌വർക്കിലേക്ക് മാറ്റാനായി വയർലെസും  വയർലൈനും കൂടിയുള്ള സംയോജിത മാർഗമാണ് കമ്പനി സ്വീകരിക്കുന്നത്. ഏകദേശം 3.3 ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം ഭൂവിസ്തൃതിയിൽ, ഉയർന്ന നിലവാരമുള്ള ഫൈബർ കേബിളുകൾ സ്ഥാപിച്ച് കൊണ്ട്‌ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ നൽകേണ്ടതുണ്ട്.

രാജ്യവ്യാപകമായി ഒപ്റ്റികൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ ഇന്ന് നൂതനമായ സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ഇന്റർനെറ്റ്‌ കണക്ഷന്റെ കാര്യമായത് കൊണ്ടുതന്നെ പല ഭൂപ്രകൃതികളിലും കേബിളുകൾ സ്ഥാപിക്കേണ്ടിവരും. അവയിൽ മുന്നേ നിർമ്മാണം പൂർത്തിയായ നാഷണൽ, സ്റ്റേറ്റ് ഹൈവേകൾ മുതൽ നാട്ടിലെ ചെറു ഇടവഴികൾ വരെ ഉൾപ്പെടും. ഇപ്പോൾ തന്നെ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ഫൈബർ കേബിളുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള സ്ഥലങ്ങളിൽ ട്രെഞ്ച്ലെസ്സ് കേബിളിങ് എന്ന നൂതനമായ മാർഗം ഉപയോഗിച്ചുകൊണ്ടാണ് ജിയോ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നത്. റോഡുകൾ വെട്ടിപ്പൊളിക്കാതെ കേബിളുകൾ ഇടുന്ന രീതിയാണ് ട്രെഞ്ച്ലെസ്സ് കേബിളിങ്. ഇതിനൊക്കെ ഒട്ടനവധി ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻമാരുടെ സേവനം ആവിശ്യമായിവരും. അതുകൊണ്ട് തന്നെ ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം തൊഴിൽ സാധ്യതകളാണ് ഉണ്ടാവുന്നത്.

 

പലതരത്തിലുള്ള തൊഴിൽ മാർഗങ്ങൾ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടാവാറുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങളിൽ ഒന്നായി മാറിയ ഇന്റർനെറ്റ്‌ സേവനങ്ങൾ ഇന്ന് ലഭിക്കാത്ത രാജ്യങ്ങൾ വളരെ കുറവാണ്. ഹൈസ്പീഡ് ഇന്റർനെറ്റ്‌ സാധ്യമാകണമെങ്കിൽ ഫൈബർ ഒപ്റ്റിക്സിന്റെ ഉപയോഗം അനിവാര്യമാണ്. ഈ കാരണങ്ങളൊക്കെ ഫൈബർ ഒപ്റ്റിക്സ് മേഖലയിൽ ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് വിദേശത്തും സ്വദേശത്തും  ധാരാളം തൊഴിൽ അവസരങ്ങൾ ഒരുക്കാൻ സഹായകമാവാറുണ്ട്. വിവിധ കേബിൾ ടിവി സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌, ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് ട്രെയിനിങ് കോഴ്സുകൾ സഹായിക്കുന്നുണ്ട്. SSLC മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് അനുയോജ്യമായ ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.

ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു.കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- reliance jio all set to start the  distribution of 5g interest connections.

Read also ഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നേടാം. ചെലവ് കുറഞ്ഞ മാർഗങ്ങൾ ഏതൊക്കെ ?

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close