ഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!


Spread the love

5ജി നെറ്റ്‌വർക്ക് തീർക്കുന്ന മായാലോകത്തേക്കുള്ള പടവുകൾ ഓരോന്നായി കയറുകയാണ് ഇന്ത്യ. രാജ്യവ്യാപകമായി 5 ജി കണക്റ്റിവിറ്റി എത്തിക്കുന്നതിനായുള്ള വിവിധ കമ്പനികളുടെ ലേലം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വോഡഫോൺ ഐഡിയ (Vi) നെറ്റ്‌വർക്ക് അധികൃതർ ബെംഗളൂരുവിൽ വെച്ച് 5 ജി ഇന്റർനെറ്റിന്റെ ട്രയൽ റൺ നടത്തുകയുണ്ടായി. ടെസ്റ്റിൽ 1.2gbps ഡൗൺലോഡ് വേഗതയിൽ മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാൻ കമ്പനിക്ക്  സാധിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ വെച്ചാണ് വി നെറ്റ്‌വർക്ക് ടെസ്റ്റ് നടത്തിയത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരം ഇന്റർനെറ്റ്‌ സ്പീഡ് ടെസ്റ്റുകൾ വി (വൊഡാഫോൺ- ഐഡിയ) നെറ്റ്‌വർക്ക് നടത്തിയിട്ടുള്ളത്. സ്ട്രീറ്റ് ഫർണിച്ചറുകൾ എന്ന് അറിയപ്പെടുന്ന ഇലക്ട്രിക് പോസ്റ്റുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ ഇടങ്ങളിലാണ് 5ജി നെറ്റ്‌വർക്ക് ടെസ്റ്റിംഗ് നടത്താൻ പോകുന്നത്. ഇതിനു മുന്നോടിയായി രാജ്യത്തുള്ള എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇന്റർനെറ്റ്‌ സ്പീഡ് ടെസ്റ്റ് ഉണ്ടാകും. 5 ജി സ്പെക്ട്രത്തിനായുള്ള ലേലവും സമാന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒട്ടാകെ 23 റൗണ്ടുകൾ ഇതിനകം ലേലത്തിൽ പൂർത്തിയായിയിട്ടുണ്ട്. ജൂലൈ 28 വരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ,  ഈ ലേലത്തില്‍ നിന്നും 1,49,855 കോടി രൂപയുടെ ബിഡ്ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ലേലം നടപടികൾ പൂർത്തിയാവാൻ അധികം സമയമൊന്നും കേന്ദ്രം പ്രതീക്ഷിക്കുന്നില്ല. ടെലികോം മേഖലയിലെ വമ്പൻമാരെല്ലാം പങ്കെടുക്കുന്ന 5 ജി ലേലത്തിൽ നിന്നും വൻ തുക തന്നെ കേന്ദ്രത്തിനു ലഭിക്കുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 5 ജി ലഭിച്ചുതുടങ്ങും. നിലവിൽ നമ്മൾ ഉപയോഗിച്ച് വരുന്ന 4 ജിയെക്കാൾ പത്ത് മടങ്ങ് വേഗതയാണ് 5 ജി നെറ്റ്‌വർക്കിൽ ലഭിക്കുക. വിവിധ ഇന്റർനെറ്റ്‌ സേവനങ്ങളായ ഇ-കോമേഴ്‌സ്, ഇ-ഹെല്‍ത്ത്, തുടങ്ങിയവ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതൽ കാര്യക്ഷമതയോടെ എത്തിക്കാൻ 5 ജി നെറ്റ്‌വർക്ക് കൊണ്ട് സാധിക്കും.

ഹൈസ്പീഡ് ഇന്റർനെറ്റിന്റെ ആവിശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഹൈസ്പീഡ് ഇന്റർനെറ്റ്‌ സൗകര്യം ഒരുക്കുന്നതിൽ ഫൈബർ ഒപ്റ്റിക്സ് മേഖല ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയാണ് അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം സാധ്യമാകുന്നത്.  രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വി.ഐ, റെയിൽടെൽ ടാറ്റാടെലികോം തുടങ്ങിയവയൊക്കെ ഇന്റർനെറ്റ്‌ വിതരണം ചെയ്യാൻ ഫൈബർ ഒപ്റ്റിക്സ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കമ്പനികൾ മണ്ണിനടിയിലൂടെയും കേബിൾ ട്രഞ്ചിലൂടെയുമെല്ലാമാണ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകൾ രാജ്യത്തിന്റെ പല കോണുകളിലേക്കും എത്തിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബറിന്റെ ഇത്തരം ശൃംഖലകളാണ് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ബ്രൗസിംഗ് സാധ്യമാക്കുന്നത്.

 

ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങളാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ കേബിൾ ടിവി സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌,ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് ട്രെയിനിങ്  കോഴ്സുകൾ സഹായിക്കുന്നുണ്ട്. കേരള ഗവേൺമെൻറ്റിൻറ്റെ ഇൻറെർനെറ്റ് ശൃംഖലയായ കെ.ഫോൺ, കേന്ദ്രഗവൺമെൻറ്റ് സ്ഥാപനങ്ങളായ റെയിൽടെൽ ഹൈ വോൾട്ടജ് ടവറുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ടാറ്റ ടെലികോം, ജിയോ, ഏഷ്യാനെറ്റ്, എയർടെൽ, വൊഡാഫോൺ മുതൽ ചെറുകിട കേബിൾ ടീവി സേവനദാതാക്കൾ വരെ ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് വളരേ വ്യാപകമായി ഉപയോഗിച്ചുവരുന്നു. നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ്‌ സൗകര്യം വിപുലീകരിക്കാൻ ധാരാളം സെർട്ടിഫൈഡ് ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാരുടെയും നെറ്റ്‌വർക്ക് എഞ്ചിനീയർമാരുടെയും സേവനം ആവശ്യമായിട്ടുണ്ട്. SSLC മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് അനുയോജ്യമായ ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.

 

ഈ മേഖലയിലെ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE) . ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary:- 5g internet speed calculated in bangluru by vi network. 5g spectrum auction continued 23rd round

Read alsoഫിഫ വേൾഡ്കപ്പ്‌ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി റോബോട്ടുകളും. മറ്റു ഖത്തർ വേൾഡ്കപ്പ് വിശേങ്ങൾ

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close