പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തി


Spread the love

അന്താരാഷ്ട്ര വിപണിയില്‍ 2013 ലിറങ്ങിയ പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ 911 GT2 RS ഇന്ത്യയില്‍. 3.88 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മികച്ച ഡ്രൈവിംഗ് ആനന്ദം അനുഭവിക്കാന്‍ കഴിയുമെന്നാണ് ഉപഭോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്ന വാഗ്ദാനം.
ഇതുവരെ പുറത്തിറങ്ങിയ പോര്‍ഷെ മോഡലുകളില്‍ ഏറ്റവും ശക്തമായ മോഡലാണിതെന്ന് കമ്ബനി പറയുന്നു. 7 സ്പീഡ് പി ഡി കെ, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് പോര്‍ഷെ 911 GT 2 RS യുടെ മറ്റു പ്രത്യേകതകള്‍.
പഴയ പോര്‍ഷെ 996, 993 മോഡലുകളില്‍ ഉള്ളതിനേക്കാള്‍ വലിയ എഞ്ചിനാണ് പുതിയ മോഡലിനായി ഉപയോഗിച്ചിരിക്കുന്നത്. 700PS പവറും, 7,000 rpm  ഉം, 750Nm torque  ആണുള്ളത്. മനോഹരമായ സ്റ്റിയറിംഗും ഗിയര്‍ ലിവറുമാണ് പോര്‍ഷെ 911 GT 2 RS ന് ഉള്ളത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close