ചിലവ് ചുരുക്കി ഉള്ള വീട് പണി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്?


Spread the love

വീട് എന്നത് ഏവരുടെയും ഒരു സ്വപ്നം ആണ്. സ്വന്തം ആയി തല ചായ്ക്കാൻ ഒരു വീട് ഉണ്ടാകുക എന്ന് പറഞ്ഞാൽ, അതിലും വലിയൊരു ഭാഗ്യം മറ്റൊന്നും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന് ആണ് വീട്. എന്നാൽ സ്വന്തമായി ഒരു ചെറിയ വീട് പോലും ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് തന്നെ ആണ്, സ്വന്തം ആയി ഒരു വീട് എന്ന ആഗ്രഹത്തിൽ നിന്നും ഈ വിഭാഗക്കരെ അകറ്റി നിർത്തുന്നത്. ഒരു വീട്, പണി തീർന്ന് ഉയരണം എങ്കിൽ ലക്ഷങ്ങൾ ആണ് ഇന്നത്തെ കാലത്ത് ചിലവ് വരുന്നത്. എന്നാൽ എന്ത് കൊണ്ട് ചിലവ് പരമാവധി ചുരുക്കി ഒരു വീട് വെച്ചുകൂട?

വീട് പണിയിൽ ചിലവ് കുറയ്ക്കുവാൻ ഒട്ടനവധി മാർഗ്ഗങ്ങൾ ഉണ്ട്. അവ എങ്ങനെ ഒക്കെ പ്രയോജനപ്പെടുത്തി എടുക്കുന്നു എന്നതിന് അനുസരിച്ച് ആണ് നിങ്ങളുടെ വീട് പണിയുടെ ചിലവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. അതിൽ പ്രധാനമായ ഒരു ഘടകം ആണ്, വീടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കട്ടകൾ. സാധാരണ കട്ടകൾ ഉപയോഗിക്കുന്നതിന് പകരം, ഈ സ്ഥാനത്തു എ. എ. സി കട്ടകൾ ഉപയോഗിക്കുന്നത് വഴി, പ്രസ്തുത മേഖലയിൽ വരുന്ന ചിലവ് ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കുന്നത് ആണ്.

എ. എ. സി കട്ടകൾ എന്നാൽ, ഓട്ടോ ക്ളേവ്ഡ് എയ്റേറ്റഡ് ക്‌ളെ (Autoclaved Aerated Clay). വെള്ളാരംകല്ല് പൊടി, നീറ്റിയ ചുണ്ണാമ്പുകല്ല്, സിമന്റ്, വെള്ള, അലുമിനിയം പൗഡർ എന്നിവ ചേർത്താണ് ഈ ബ്ലോക്കുകൾ ഉണ്ടാക്കുന്നത്. മിശ്രിതം തയ്യാറാക്കിയശേഷം കൃത്യമായ ചൂടും മർദ്ദവും നൽകി ഓട്ടോക്ലേവ് ചെയ്തെടുക്കുന്നു. ഇവ ഉപയോഗിച്ചുള്ള വീട് പണി ഇന്ന് നമ്മുടെ നാട്ടിൽ സാധാരണം ആയി വരിക ആണ്. എന്നാൽ കുറച്ചു പേർക്ക് ഈ തരത്തിൽ ഉള്ള കട്ടകളെ കുറിച്ച് അറിവ് കുറവ് ആണ്. ഈ കട്ടകൾ സാധാരണ ആയി 60 സെന്റി മീറ്റർ× 25 സെന്റി മീറ്റർ× 20 സെന്റി മീറ്റർ (60× 20× 25) എന്ന അളവിൽ ആണ് ലഭ്യമാകുന്നത്. എന്നാൽ 60× 20× 15, 60× 20× 20 എന്നീ അളവുകളിലും ഇവ ലഭിക്കുന്നുണ്ട്. 2, 4, 6, 8, 10, 12 ഇഞ്ച് കനങ്ങളിൽ ഈ കട്ടകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. ഇവയിൽ 4, 6, 8 എന്നിവ ആണ് സാധാരണ രീതിയിൽ കെട്ടിട നിർമ്മാണങ്ങൾക്ക് ആയി ഉപയോഗിക്കുവാറുള്ളത്. ഇത് കൂടാതെ തന്നെ മറ്റു പല അളവുകളിലും എ. എ. സി കട്ടകൾ ലഭ്യം ആകുന്നുണ്ട്.

ഇവയുടെ എടുത്ത് പറയേണ്ട പ്രധാന ഘടകം ആണ് ഇതിന്റെ ഭാരക്കുറവ്. കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ച് വരുന്ന മറ്റു പല കട്ടകളെക്കാളും താരതമ്യേനെ ഭാരം വളരെ കുറവ് ആണ് എ. എ. സി കട്ടകൾക്ക്. സാധാരണ കട്ടകളെ വെച്ച് നോക്കുമ്പോൾ, ഏറെക്കുറെ മൂന്നിൽ ഒന്ന് ഭാരം മാത്രമേ എ. എ. സി കട്ടകൾക്ക് വരുന്നുള്ളു. എന്നാൽ മറ്റു കട്ടകളെ പോലെ തന്നെ ബലവും ഇവ പ്രതിനിധാനം ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇവയുടെ ചുമട്ടു കൂലിയും കുറവ് ആയിരിക്കും. എ. എ. സി കട്ടകൾ കൊണ്ട് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉള്ളിൽ ചൂട് താരതമ്യേനെ കുറവ് ആയിരിക്കും എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്. കട്ടകൾക്കുള്ളിലെ ചെറിയ തോതിൽ ഉള്ള ചെറിയ വായു കുമിളകൾ ആണ് ചൂട് കുറയ്ക്കുവാൻ സഹായകം ആകുന്നത്. അത് വഴി എ. സി, ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും, വൈദ്യുതി ചാർജ് ലാഭിക്കുകയും ചെയ്യാവുന്നത് ആണ്. മാത്രമല്ല ചിതലുകൾ പോലെ, ഭിത്തിയ്ക്ക് കേടു വരുത്തുന്ന സൂഷ്മ ജീവികളിൽ നിന്നും, മറ്റു കട്ടകളെക്കാളും സംരക്ഷണം നൽകുവാൻ ഇവയ്ക്ക് സാധിക്കുന്നത് ആണ്. ഇത് കൂടാതെ, തീ പിടിയ്ക്കുവാൻ ഉള്ള സാധ്യതയും, വെള്ളം മൂലം കേടു വരുവാൻ ഉള്ള സാധ്യതയും എ. എ. സി കട്ടകൾക്ക് വളരെ കുറവ് ആണ്. ഇതെല്ലാം ഇവയെ മറ്റു കട്ടകളിൽ നിന്നും വ്യത്യസ്തം ആക്കുന്നു.

‘ഫ്ലൈ ആഷ്’ ആണ് എ. എ. സി കട്ടകൾ നിർമ്മിക്കുന്നതിലെ പ്രധാന ഘടകം. തെർമൽ പവർ പ്ലാന്റുകളിൽ കൽക്കരി കത്തിയ്ക്കുമ്പോൾ ഉണ്ടാകുന്ന ഉപോത്പന്നം ആണ് ഇവ. അതിനാൽ തന്നെ ഈ കട്ടകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ‘പ്ലാസ്റ്ററിങ് കോസ്റ്റ്’, അതായത് തേപ്പിന്റെ ചെലവ് വളരെ കുറച്ചു മാത്രമേ വരികയുള്ളു. ഈ കട്ടകൾ വച്ച് നിർമ്മിക്കുന്ന ഭിത്തികളിൽ, മറ്റു കട്ടകളെ സംബന്ധിച്ച് വളരെ കുറഞ്ഞ അളവിൽ ഉള്ള തേപ്പ് മിശ്രിതം മാത്രമേ ആവശ്യം വരികയുള്ളു. വിദഗ്ധരായ ജോലിക്കാരുടെ സഹായത്താൽ സിമെന്റും, മണലും ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ് ഒഴിവാക്കുവാൻ സാധിക്കുന്നത് ആണ്. ഏകദേശം 3 m m കനത്തിൽ ജിപ്സം പ്ലാസ്റ്ററിങ് നടത്തുക ആണ് എങ്കിൽ, വളരെ എളുപ്പത്തിൽ തന്നെ പണി പൂർത്തിയാക്കുന്നത് ആണ്. 4 ഇഞ്ച് എ. എ. സി കട്ടകൾക്ക് 60 രൂപയും, 6 ഇഞ്ചിനു 90 രൂപയും, 8 ഇഞ്ചിന് 120 രൂപയും ആണ് ഇതിന് വില ആയി വരുന്നത്.

മറ്റു കട്ടകൾ ഉപയോഗിച്ച് കെട്ടിട നിർമ്മാണം നടത്തുന്നതിനേക്കാളും 30 ശതമാനം ലാഭം ആണ് എ. എ. സി കട്ടകൾ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്നത്. ഒരു വീടിന്റെ നിർമ്മാണ വേളയിൽ, സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം ഈ 30 ശതമാനം എന്നത് വളരെ വലിയ ഒരു തുക തന്നെ ആയിരിക്കും. ഈ ഒരു വസ്തുത മൂലം തന്നെ ആണ് ഇന്ന് എ. എ. സി കട്ടകൾക്ക് നമ്മുടെ നാട്ടിൽ ആവശ്യക്കാർ ഏറി വരുന്നത്. മാറി വരുന്ന മാറ്റങ്ങൾക്ക് ഒപ്പം സഞ്ചാരിച്ചാൽ മാത്രമേ ഇന്നത്തെ കാലത്ത് നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളു. അതിനാൽ ചിലവ് ചുരുക്കി ഉള്ള വീട് പണി ആഗ്രഹിക്കുന്നവർക്ക് എ. എ. സി കട്ടകൾ അഭികാമ്യം ആയിരിക്കും.

ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ഇന്ത്യയിലേക്ക് എത്തുമോ??


Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close