ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്…


Spread the love

തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദ്ദേശിച്ചു. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഗുണഫലം ലഭിക്കുന്നതിന് റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാം അംഗങ്ങള്‍ക്കും ഇന്ത്യയില്‍ എവിടെനിന്നും റേഷന്‍ വാങ്ങാം. വരുംകാലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ നഷ്ടപ്പെടാതിരിക്കാനും മറ്റ് ക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നതിനും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സപ്ലൈ ഓഫീസുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close