അമേഠിയിൽ എ. കെ 203 തോക്ക് നിർമ്മാണത്തിന് സർക്കാർ അനുമതി.


Spread the love

ഉത്തർ പ്രദേശിലെ അമേഠിയിൽ എ. കെ 203 തോക്ക് നിർമ്മാണ പദ്ധതിയ്ക്ക് സർക്കാർ അനുമതി. ആഗോള ശക്തികളിൽ ഒന്ന് ആയ റഷ്യയും ആയി സഹകരിച്ച് ആണ് അമേഠിയിലെ ആയുധ നിർമ്മാണ ഫാക്ടറികളിൽ തോക്ക് നിർമ്മിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ആണ് പദ്ധതി അരങ്ങേറുന്നത്.

എ. കെ 47 സീരീസ് തോക്കുകളിലെ ഏറ്റവും ആധുനികവും, ശക്തവും ആയ വകഭേദം ആണ് എ. കെ 203. ഇതിന്റെ ഉത്പാദനത്തിൽ ഇന്ത്യ മുൻ കൈ എടുക്കുന്നത്തോട് കൂടി ഇന്ത്യൻ പ്രതിരോധ രംഗത്തെ മുഖ്യ ആയുധം ആയി മാറുവാൻ ഒരുങ്ങുക ആണ് എ. കെ 203. ഇത് വരെ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന്മാർ വ്യാപകം ആയി ഉപയോഗിച്ച്കൊണ്ടിരുന്ന തോക്ക് ആയിരുന്നു ഇൻസാസ് റൈഫിൾ. എന്നാൽ ഇതിന് അനവധി പോരായ്മകൾ ഉണ്ട്. ഉപയോഗ വേളയിൽ ജാമ് ആയി പോകുന്ന ഒരു സ്വഭാവം ഇത്തരത്തിൽ ഉള്ള റൈഫിളുകൾ കാണിച്ചു വരുന്നു. 1999 ൽ അരങ്ങേറിയ കാർഗിൽ യുദ്ധ സമയത്ത് റൈഫിളിന്റെ ഈ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ തന്നെ തണുപ്പ് മൂലം മാഗസിൻ പൊട്ടുക, 3 റൗണ്ട് വെടിവെപ്പിന് സജ്ജമാക്കിയപ്പോൾ റൈഫിൾ ആട്ടോമാറ്റിക് മോഡിലേക്ക് പോകുക തുടങ്ങിയ പ്രശ്നങ്ങളും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല വെടി വെയ്പ്പ് പരിശീലനത്തിന് ഇടയിൽ റൈഫിളിൽ നിന്നും ഓയിൽ തെറിച്ചു ജവാന്മാരുടെ കണ്ണിൽ തെറിച്ചു പരിക്കേൽക്കുന്നു എന്നും പരാതികൾ റിപ്പോർട്ട് ചെയ്ത് വരുന്നു. അതിനാൽ തന്നെ ഇൻസാസ് റൈഫിളിന് ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഉള്ള അഘോര പരിശ്രമത്തിൽ ആയിരുന്നു ഇന്ത്യൻ പ്രതിരോധ രംഗം.

ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ആയിരുന്നു ഭാരതത്തിനു സമ്മാനമായി റഷ്യ ഈ കാരറിൽ ഇന്ത്യയുമായി ഒപ്പ് വച്ചത്. എ. കെ.203 ഇന്ത്യയിൽ തന്നെ നിർമ്മിക്കുവൻ ആയി, ഇതിന് ആയി ഉള്ള സാങ്കേതിക വിദ്യ കൈ മാറാം എന്ന് റഷ്യ വാഗ്ദാനം നൽകി. നീണ്ട, ഒരു വർഷത്തിലേറെ ഉള്ള ചർച്ചകൾക്ക് ഒടുവിൽ ആയിരുന്നു ഈ കരാർ ഉറപ്പിച്ചത്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആണ് ഇന്ത്യ പ്രസ്തുത ആയുധ നിർമ്മാണം നടത്തുന്നത്. ‘ഇൻഡോ റഷ്യൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനം ആണ് ആയുധങ്ങൾ നിർമ്മിക്കുന്നത്. 5100 കോടി രൂപ ചിലവഴിച്ചു 5 ലക്ഷം തോക്കുകൾ നിർമ്മിക്കുവാൻ ആണ് സർക്കാർ പദ്ധതി ഇടുന്നത്.

രണ്ടാം ലോക മഹായുദ്ധ സമയത്ത് പരിക്കേറ്റ റഷ്യൻ ആയുധ ഡിസൈനർ ആയിരുന്ന മിഖായേൽ കലാഷ്നിക്കോവ്, തന്റെ ആശുപത്രി കിടക്കയിൽ ഇരിക്കെ ഡിസൈൻ ചെയ്ത തോക്ക് ആണ് എ. കെ 47. ആട്ടോമാൻ കലാഷ് നിക്കോവിന്റെ ചുരുക്കെഴുത്ത് ആണ് ‘A. K 47’ എന്നത്. പിന്നീട് ഇത് ലോക ശ്രദ്ധ പിടിച്ചു പറ്റുക ആയിരുന്നു. റഷ്യയുടെ തുറുപ്പു ചീട്ട് ആയ ഈ ആയുധം നിരവധി രാജ്യങ്ങൾ ആണ് തങ്ങളുടെ പ്രതിരോധ രംഗത്ത് നിലവിൽ ഉപയോഗിച്ച്കൊണ്ടിരിക്കുന്നത്. ഇതിന്റെ പിൻഗാമി ആണ് എ. കെ 203

പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഒരു പുതിയ കാൽ വെയിപ്പ് ആണ് എ. കെ 203 ന്റെ തദ്ദേശീയ ഉത്പാദനത്തോടെ ഇന്ത്യ തുടക്കം കുറിക്കുന്നത്. നിലവിൽ ലോകമെമ്പാടും ഉള്ള സൈനിക ശക്തിയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ, ഈ ഒരു പദ്ധതിയോട് കൂടി തങ്ങളുടെ ശക്തി വർധിപ്പിക്കും എന്ന് നിസ്സംശയം പറയുവാൻ സാധിക്കുന്നത് ആണ്. ചൈന ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത് അമേരിക്കയും, മൂന്നാം സ്ഥാനത്തു റഷ്യയും ആണ് നില കൊള്ളുന്നത്. ഇന്ത്യയ്ക്ക് തൊട്ട് പുറകിൽ ഫ്രാൻസും നിലകൊള്ളുന്നു.

ചൈനീസ് ഫോണുകൾക്ക് എതിരെ ഭാരത സർക്കാർ പിടി മുറുക്കുന്നുവോ?

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close