ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക്   ഇതാ സാംസങ് ഗാലക്സി എ04 കൂടി


Spread the love

സാംസങ് ഗാലക്സി എ04 എന്ന സ്മാർട്ട്ഫോണാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.  6.5 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി പാനലാണ് ഡിവൈസിലുള്ളത്. ഇത് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ്. ഡിവൈസിലെ എൽസിഡി സ്‌ക്രീൻ സ്റ്റാൻഡേർഡ് 720p HD+ റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റും ന.കുന്നു. വി ആകൃതിയിലുള്ള നോച്ചിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയുണ്ട്.  സ്മാർട്ട്ഫോണിന്റെ പിന്നിൽ ലംബമായിട്ടാണ് ക്യാമറകൾ നൽകിയിരിക്കുന്നത്. ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിൽ 50എംപി മെയിൻ ലെൻസുണ്ട്. എഫ്/1.8 അപ്പേർച്ചറാണ് പ്രൈമറി ക്യാമറയ്ക്ക് ഉള്ളത്. ഇതിനൊപ്പം ബൊക്കെ ഇഫക്റ്റ് ഉണ്ടാക്കാൻ 2എംപി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. ഗ്രാഫിക്‌സ് കൈകാര്യം ചെയ്യാൻ മാലി ജി52 എംപി 1 ജിപിയു ആണ് സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇൻ-ഹൗസ് എക്‌സിനോസ് 850 ചിപ്‌സെറ്റാണ് ഗാലക്‌സി എ04 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.  പിന്നിൽ മാറ്റ് ടെക്‌സ്‌ചർ ചെയ്‌ത ബാക്ക് പാനലാണ് ഉള്ളത്. ഒപ്പം കട്ടിയുള്ള ബെസൽ പ്രൊഫൈലും ഈ ഡിവൈസിലുണ്ട്.    ഹാൻഡ്‌സെറ്റിന് ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ ഇല്ലെങ്കിലും ഫെയ്‌സ് അൺലോക്ക്, പിൻ, പാസ്‌വേഡ് തുടങ്ങിയ മറ്റ് സുരക്ഷാ ഫീച്ചറുകൾ സാംസങ് നൽകിയിട്ടുണ്ട്.  4ജി വോൾട്ടി, ഡ്യുവൽ സിം സപ്പോർട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകലാണ് സാംസങ് ഗാലക്സി എ04 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.  4 ജിബി /6 ജിബി /8 ജിബി റാം ഓപ്ഷനുകൾ ഉണ്ടായിരിക്കും. 32 ജിബി /64 ജിബി /128 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.

അധിക സ്റ്റോറേജ് ആവശ്യമുള്ള ആളുകൾക്കായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്.  3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ടൈപ്പ്-സി യുഎസ്ബി പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.   ആൻഡ്രോയിഡ് 12 ബേസ്ഡ് കസ്റ്റം വൺ യുഐ കോർ 4.1 യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നത്.  5,000 mAh ബാറ്ററിയും 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഡിവൈസ് കറുപ്പ്, ചെമ്പ്, പച്ച, വെള്ള ഷേഡുകളിൽ വിപണിയിലെത്തും.  തുടക്കത്തിൽ വിൽക്കുന്ന വിപണികളുടെ കൃത്യമായ ലിസ്റ്റ് ഇപ്പോഴും ലഭ്യമല്ല.     നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് ഈ പുതിയ ഡിവൈസ് വരുന്നത്. ഗാലക്സി എ03 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില.  നിങ്ങൾ ഒരു സാംസങ് ബജറ്റ് ഫോൺ നോക്കുന്നുണ്ടെങ്കിൽ സാംസങ് ഗാലക്സി എ04 മികച്ച ചോയിസ് ആയിരിക്കും.

Read more… ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close