‘ആലിബാബ’യും ‘ജാക്ക് മാ’യും


Spread the love

1999ൽ ‘ജാക്ക് മാ’എന്ന ചൈനീസ് കോർപ്പറേറ്റ് സംരംഭകൻ ‘ആലിബാബ’എന്ന ഓൺലൈൻ ഷോപ്പിങ്ങ് വെബ് പോർട്ടലിന്റെ അധ്യക്ഷ സ്ഥാനം കൈമാറ്റം ചെയ്യുമ്പോൾ അദ്ദേഹത്തിന് പ്രായം 55.ചൈനീസ് കയറ്റുമതിയെയും അമേരിക്കൻ റീടൈലർമാരെയും കൂട്ടി യോജിപ്പിക്കാൻ ആരംഭിച്ച ഈ ഉദ്യമം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ഇ കോമേഴ്‌സ് സംരംഭങ്ങളിൽ ഒന്നായി വളർന്നു.

1964 സെപ്റ്റംബർ 10ണ് ചൈനയിലെ ‘ഹാങ്ങ്‌ ചൗ’വിലാണ് ജാക്ക് മാ ജനിച്ചത്.’മാ യുൻ’എന്ന് യഥാർത്ഥ പേരുണ്ടായിരുന്ന അദ്ദേഹത്തിന് ഒരു വിദേശി വിളിക്കാനുള്ള എളുപ്പത്തിന് നൽകിയ പേരാണ് ‘ജാക്ക്’. ഇംഗ്ലീഷിൽ ബിരുദം നേടിയിരുന്ന ജാക്ക് മാ ആദ്യകാലത്ത് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.വെറും 800 രൂപയായിരുന്നു അദേഹത്തിന്റെ പ്രതിമാസ ശമ്പളം.ഏതാണ്ട് മുപ്പതോളം അപേക്ഷകൾ വിവിധ ജോലിക്കായി ഇദ്ദേഹം അയച്ചെങ്കിലും എല്ലാം നിരസിക്കപ്പെട്ടു. ഇന്റെർനെറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം അദ്ദേഹം ടെക് സാങ്കേതിക ലോകത്തേക്ക് തിരിയുകയും ചൈനയുടെ ആദ്യകാല ഇന്റർനെറ്റ്‌ അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നായ ‘ചൈന പേജസ്’നിർമിക്കുകയും ചെയ്തു. അതിനു പിറകെയാണ് ‘ആലിബാബ ഗ്രൂപ്പ്‌:ആരംഭിക്കുന്നത്. ഇ വ്യാപാരം, ചില്ലറ വ്യാപാരം, ഇന്റർനെറ്റ്‌, എന്നിവ സമന്വയിപ്പിച്ച് വില്പന സേവനങ്ങൾ ഇന്റർനെറ്റ്‌ പോർട്ടൽ വഴി നൽകുക എന്നതാണ് ആലിബാബ ലക്ഷ്യമിട്ടത്.

‘ഹാങ്ങ്‌ ഷൂ:യിലെ ജാക്ക് മായുടെ അപ്പാർട്മെന്റിൽ 18 പേരുമായി ആരംഭിച്ച ഈ സംരംഭം ഇന്ന് 1 ലക്ഷം ജീവനക്കാരുമായി 29 ലക്ഷം കോടി രൂപയുടെ മൂല്യത്തോടെ ഏറെ മുന്നിലാണ്. സുഹൃത്തുക്കളിൽ നിന്നും 60000 ഡോളർ കടം വാങ്ങിയാണ് ആലിബാബ ആരംഭിക്കുന്നത്.ഇലക്ട്രോണിക് പണക്കൈമാറ്റം, സെർച്ച്‌ എഞ്ചിൻ, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് എന്നിവ സേവനങ്ങളായുള്ള ആലിബാബ ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നാണ്. 95 സെക്കന്റ്‌ വ്യാപാരത്തിലൂടെ 1022 കോടി ശേഖരിച്ചാണ് ആലിബാബ ഓഹരിവിപണിയെ ഞെട്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഗൂഗിളിനെയും യാഹുവിനെയും പിന്തള്ളി ഓഹരി വിപണി പിടിച്ചടക്കിയതോടെ ജാക്ക് മാ, ‘ഫോർബ്‌സ്’ മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനക്കാരൻ എന്ന ഖ്യാതിയും നേടി.ഒരു ദിവസം അലിബാബയുടെ സൈറ്റിൽ നിന്നും സാധനം പർച്ചേസ് ചെയ്യുന്നവരുടെ എണ്ണം 10 കോടിയാണ്.എഴുത്തിന്റെ ബിസിനെസ്സിലും താല്പര്യമുള്ള ജാക്ക് മാ മൊബൈൽ കണ്ടന്റ് വെബ് പ്ലാറ്റഫോമായ ആയ യു സി വെബും ആരംഭിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് ഒട്ടേറെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം തന്റെ എല്ലാ സംരംഭങ്ങളിലും സ്രാവിന്റെ സംരക്ഷണം ഉന്നയിച്ചു കൊണ്ടുള്ള സന്ദേശം ലോകത്തിന് കൈമാറാറുണ്ട്. ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളായ ജാക്ക് മാ കോവിഡ് വ്യാപനത്തിൽ ഉത്കണ്ഠപ്പെടുകയും തന്റെ നാടിനെ എന്ന പോലെ തന്നെ മറ്റു രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ടിറങ്ങുകയും ചെയ്തു.ചൈനയുടെ ബദ്ധശത്രുവായ അമേരിക്കയിലേക്ക് 5 ലക്ഷത്തിൽ പരം കോവിഡ് സുരക്ഷ ഉപാധികളായ മാസ്ക്, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ ജാക്ക് മായും ആലിബാബ ഗ്രൂപ്പും ചേർന്ന് നൽകി.ഇന്റർനെറ്റിന്റെ സാധ്യതകൾ ജാക്ക് മായോളം തിരിച്ചറിഞ്ഞവർ ഇല്ല എന്ന് തന്നെ പറയാം. അതാണ് 20 വർഷം കൊണ്ട് ലോക സമ്പന്നപട്ടികയിൽ എത്തിപ്പെടാൻ ജാക്ക് മായേ സഹായിച്ചതും.സ്ഥാനമാനങ്ങളെ അതിയായി സ്നേഹിച്ചിട്ടില്ലാത്ത ജാക്ക് മാ അലിബാബയുടെ പടിയിറങ്ങുകയാണ്.തിരിച്ചു തന്റെ പഴയ അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങി പോകുകയാണെന്ന് പ്രഖ്യാപിച്ച ജാക്ക് മാ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സേവനം ചെയ്യാനും സാമൂഹ്യ സേവനത്തിനും വേണ്ടി ഫൌണ്ടേഷൻ തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.ജാക്ക്മാ യുടെ ജീവിതം ഒരു ആവേശമാണ്.. ഉയരങ്ങൾ സ്വപ്നം കാണുന്നവർക്ക്, അതിനായി പരിശ്രമിക്കുന്നവർക്ക്, “നടന്നു കൊണ്ടേയിരിക്കൂ.. ലക്ഷ്യത്തിലെത്താതിരിക്കില്ല”എന്നാണ് അദ്ദേഹം നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close