പരിഹസിച്ച യുവതിക്ക് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍


Spread the love

മുംബൈ: കോവിഡ് 19 നെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. ഇതിനിടെ സോഷ്യന്‍ മീഡിയയിലൂടെ പരിഹസിച്ച യുവതിക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ പരിഹാസം. പിന്നാലെ അഭിഷേകിന്റെ മറുപടിയും എത്തി. ‘ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സര്‍… എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല” എന്ന മറുപടിയുമായി യുവതി വീണ്ടുമെത്തി. ‘ഞങ്ങളുടെത് പോലൊരു സാഹചര്യം നിങ്ങള്‍ക്ക് വരരുതെന്ന് പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം’, എന്നാണ് അഭിഷേക് ഇതിന് മറുപടി നല്‍കിയത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close