എളിയ തുടക്കത്തിൽ നിന്നും വലിയ വിജയത്തിലേക്കുള്ള അഡിഡാസിന്റെ കുതിപ്പ്…..


Spread the love

അത്‌ലറ്റിക് കായിക ഉൽപ്പാദ രംഗത്തു നിന്നും നിന്നും ഫാഷൻ, സംഗീതം, സംസ്കാരം, സുസ്ഥിരത അങ്ങനെയൊരോട്ടം പതിവു പല്ലവിയല്ല.. . ഒരേ രീതിയിലുള്ള പാതയിലൂടെ മാത്രം സഞ്ചരിച്ചു പോകുകയാണ് പല കമ്പനിയും ചെയ്യുന്നത്.. എന്നാൽ അഡിഡാസ് എന്നും എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു… അഡിഡാസ്‌ കാലത്തിനൊപ്പം സഞ്ചരിച്ചു… കാലത്തിനൊപ്പമുള്ള യാത്ര യൂറോപ്പിലെ ഏറ്റവും വലിയ കായിക വസ്ത്രനിർമ്മാണ കമ്പനിയായി അഡിഡാസിനെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചു..

അഡോൾഫ് ഡാസ്ലറും റുഡോൾഫ് ഡാസ്ലറും ചേർന്നാണ് 1924 ൽ ജെബ്രെഡർ ഡാസ്ലർ ഷുഫാബ്രിക് എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്. എന്നാൽ ബിസിനസ് എങ്ങനെ നടത്താമെന്ന കാര്യത്തിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കമാണ് ഇരു വരും പിരിയാൻ കാരണമായത്. അങ്ങനെ അഡിഡാസ്, പ്യുമ എന്ന രണ്ടു കമ്പനികളായി പിരിഞ്ഞു..

ജർമനിയിലെ ഹെർസോജെനോറാച്ച് ആസ്ഥാനമാക്കി 1949ലാണ് അഫോൾഫ് ഡാസ്ലർ അഡിഡാസ് കമ്പനിക്ക് തുടക്കമിട്ടത്. പാദരക്ഷകൾ, കായിക വസ്ത്രങ്ങൾ, കായിക ഉപകരണങ്ങൾ, ടോയിലറ്ററികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഓരോന്നും ലോകശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ ഇന്ന് നൈക്കിനു ശേഷം ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കായിക വസ്ത്രമായി പേരെടുക്കുകയും ചെയ്തു.

എല്ലാ വിജയകഥകൾക്കും ഒരു ചെറിയ തുടക്കമുണ്ടാകും. അഡിഡാസിന്റെ പിന്നിലുമുണ്ട് വാഷ് റൂമിൽ നിന്നും തുടങ്ങി ലോകമറിഞ്ഞ ഒരു കുഞ്ഞു കഥയിലെ വല്യ നായകൻ.. അമ്മയുടെ വാഷ് അടുക്കളയിലെ ആദ്യ ചുവടുകൾക്കു ശേഷം അഡോൾഫ് ഡാസ്ലർ 1924 ൽ ജെബ്രെഡർ ഡാസ്ലർ ശുഹാബ്രിക്ക് എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും അതിലൂടെ അത്‌ലറ്റുകൾക്ക് ഏറ്റവും മികച്ച ഉപകരണങ്ങൾ നൽകുക എന്ന ദൗത്യം നിറവേറ്റുകയും ചെയ്തു. ഇതിനു സഹോദരനായ റുഡോൾഫ് ഡാസ്ലറും പിന്തുണച്ചു. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. അതു തന്നെയായിരുന്നു അഡിഡാസിന്റെ നാഴിക കല്ലായി മാറിയതും.

തുടർന്ന് സഹോദരങ്ങൾ തമ്മിൽ 1948 ൽ പിരിഞ്ഞതിനു ശേഷം 1949 ൽ അഡോൾഫ് ഡാസ്ലറിന്റെ 49 താം വയസിൽ 47 ജീവനക്കാരുമായി അഡിഡാസ് പ്രസിദ്ധമായ അഡിഡാസ് 3 സ്‌ട്രൈപ്പുകളുടെ രെജിസ്ട്രേഷൻ ഉൾപ്പെടുന്ന ഒരു ഷൂ രജിസ്റ്റർ ചെയ്തു. അത് ഒരു അത്ഭുതം തന്നെയായിരുന്നു. അഡിഡാസിനെ ലോകമറിഞ്ഞു. ഒരു എളിയ തുടക്കത്തിൽ നിന്നുള്ള വലിയ വിജയം. അദ്ദേഹത്തിന്റെ പേരിൽ നിന്നും തന്നെയാണ് അഡിഡാസ് എന്ന പേര് കമ്പനിക്ക് നാമകരണം ചെയ്തത്.

2006 ൽ റീബോക്ക് ബ്രാൻഡിനെ അഡിഡാസ് വാങ്ങിയപ്പോൾ അത് റീബോക്കിനും അഡിഡാസിനും പുതിയൊരു വഴി തുറക്കലായിരുന്നു. ലോകത്തിലെ ഏറ്റവും ബഹുമാന്യരായ രണ്ട് കായിക ഉൽപ്പാദന വ്യസായത്തിലെ ഏറ്റവും അറിയപ്പെടുന്ന കമ്പനികളുടെ ഒത്തു ചേരൽ ഇരു കമ്പനികൾക്കും പുതിയ മാറ്റങ്ങളുടെ തറക്കല്ലിടലായി. അഡിഡാസിന് തങ്ങളുടെ അന്താരാഷ്ട്ര വിൽപ്പന സുഖമമാക്കാനും യൂറോപ്പിൽ ശക്തമായി ശ്രദ്ധകേന്ദ്രീകരിക്കാനും ഒപ്പം തന്നെ അമേരിക്കൻ കായിക രംഗത്തേക്ക് കൂടി തങ്ങളുടെ മികവ് കാണിക്കാനും ഈ ഏറ്റെടുക്കൽ സഹായിച്ചു എന്നു തന്നെ പറയാം. അഡിഡാസിനെ പ്രീമിയം പ്രകടന ബ്രാൻഡ് ആയി തുടരാൻ അനുവദിക്കാതെ വലിയ വിപണന കേന്ദ്രത്തിലേക്ക് കൈ പിടിച്ചു കയറ്റി ആ ഒത്തു ചേരൽ. എന്നാൽ ഏറ്റെടുക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് ഇരട്ടി മധുരമാണ്
ഇരുവരും വാഗ്ദാനം ചെയ്തത്. “ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ കൂടുതൽ വേഗതയുള്ളതും കൂടുതൽ ക്രിയാത്മകവും കൂടുതൽ ചോയിസുകളും നൽകുന്നതാണ് “. വാഗ്ദാനം വെറും വാക്കുകളിൽ മാത്രമൊതുക്കാതെ ഇന്നും അവർ അത് പാലിക്കുന്നു…

അഡിഡാസിന്റെ ലോഗോ മൂന്ന് വരകളാണ്. ഇത് ഇത് കമ്പനിയുടെ വസ്ത്രങ്ങളിലും ഷൂ ഡിസൈനുകളിലും മാർക്കറ്റിങ് സഹായകമായി ഉപയോഗിക്കുന്നു. 2015 ജനുവരിയിൽ അഡിഡാസ് പാദ രക്ഷ വ്യവസായത്തിന്റെ ആദ്യ റിസർവേഷൻ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ബ്രാൻഡിന്റെ പരിമിത പതിപ്പ് സ്നീക്കറുകളിലേക്ക് പ്രവേശിക്കാനും റിസേർവ് ചെയ്യാനും ഈ അപ്ലിക്കേഷൻ ഉപഭോഗ്താക്കൾക്ക് അനുവാദം നൽകി. ഈ അപ്ലിക്കേഷൻ ഉപഭോഗ്താക്കൾക്ക് കൂടുതൽ പ്രയോചനമായി.

1996 ൽ ലാണ് അഡിഡാസ് ഇന്ത്യയിൽ തുടക്കമിടുന്നത്. സാധാരണക്കാർക്ക് അഡിഡാസ് ഉൽപ്പന്നങ്ങളുടെ വില താങ്ങാൻ പറ്റാത്തതാണ്. അതുകൊണ്ട് തന്നെ മിക്കപ്പോഴും അഡിഡാസ് ഉൽപ്പന്നങ്ങൾക്ക് 35% മുതൽ 40% വരെ കമ്പനി ഓഫർ പ്രഖ്യാപിക്കാറുണ്ട്. ഇത് സാധാരണക്കാർക്ക് കൂടെ അഡിഡാസ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കൽ ആയിരുന്നു.

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കായിക വസ്ത്രമായി നിലകൊള്ളുന്ന അഡിഡാസിന്റെ ഇന്നത്തെ ആസ്തി 6.15.612 ബില്യൺ ആണ്. നൂറോളം രാജ്യങ്ങളിൽ നിന്നായി 59, 000 തിലധികം ജീനക്കാരാണ് അഡിഡാസിനു ഇപ്പോൾ കീഴിൽ ജോലി ചെയ്യുന്നത്..

ഒരു വാഷ് റൂമിൽ നിന്നും തുടങ്ങി ലോകം കീഴടക്കി.ലക്ഷ്യത്തിലെത്താൻ ഒരു പാട് ദൂരം സഞ്ചരിച്ചു. എന്നാൽ ഏറ്റവും മികച്ചത് തന്നെ ലോകത്തിന് നൽകി സ്വയം മെച്ചപ്പെടുത്തികൊണ്ടേയിരിന്നു. പുതുമയിലേക്ക് പിന്നെയും വളർന്നു. അഡിഡാസിനു വ്യക്തമായൊരു ദൗത്യമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കായിക കമ്പനിയാകുക. അതിന് ഏറ്റവും മികച്ച സ്പോർട്സ് ഫിറ്റ്നസ് ഉൽപ്പന്നങ്ങൾ സൃഷിക്കാനും വിൽക്കാനും അഡിഡാസിനു കഴിഞ്ഞു. ഇനി അഡിഡാസിന്റെ പ്രാധാന ബ്രാൻഡു കളുടെ ലോകത്തേക്ക് കടന്നു വരുന്ന ഉൽപ്പന്നങ്ങൾ രണ്ടാം സ്ഥാനത്തു നിന്നും അഡിഡാസിനെ നമ്പർ വൺ ആക്കി മാറ്റുന്നവയാകട്ടെ….

നൈക്കിന്റെ വളർച്ചയെ കുറിച്ച് വായ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ട്രാക്കുകളിൽ നിന്നും ട്രാക്കുകളിലേക്കുള്ള നൈക്കിന്റെ മത്സരയോട്ടം…

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close