കായിക താരങ്ങളുടെ ആവേശമായി : ലോട്ടോ


Spread the love

കായികം എന്നും എല്ലാവർക്കുമോരാവേശമാണ് എന്നാൽ കായിക താരങ്ങളുടെ ആവേശമോ ലോട്ടോയും.. ലോട്ടോയുടെ മികവും പുതുമയും നിലവാരവും തന്നെയാണ് ഓരോ കായികതാരങ്ങൾക്കും ലോട്ടോ പ്രിയപ്പെട്ടതായി മാറാൻ കാരണം…

1973ൽ ഇറ്റലിയിലെ മോണ്ടെബെല്ലുനയിൽ ഒരു ജൂൺ മാസത്തിലാണ് കാബർലോട്ടോ കുടുംബം ലോട്ടോ കമ്പനിക്ക് തുടക്കം കുറിച്ചത്.. ടെന്നീസ് ഷൂ ഉൽപ്പാദനത്തിന്റെ തുടക്കത്തെ ആണ് ഈ ചുവട് വയ്പ്പ് സൂചിപ്പിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രിക വിദ്യപോലെ അതിശയിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ലോട്ടോയുടെ വളർച്ച..

ടെന്നീസ് ഷൂ ഉൽപ്പാദനത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തുടർന്ന് ബാസ്‌ക്കറ്റ് ബോൾ, വോളി ബോൾ, അത്ലറ്റിക്സ്, ഫുഡ്‌ബോൾ മോഡലുകളും ലോട്ടോ ലോകത്തിനു സമ്മാനിച്ചു… ആദ്യവർഷങ്ങളിൽ ഇറ്റാലിയൻ വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ടെന്നീസ് ഉൽപ്പന്ന നേതാവായി ലോട്ടോ പേരെടുത്തു.. അത്‌ലറ്റിക് ഷൂ, കായിക വസ്ത്രം ആക്സസറികൾ തുടങ്ങിയ ലോട്ടോയുടെ എല്ലാ ഉൽപ്പന്നങ്ങളും ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചു..

1980 തുകളിൽ ഫുഡ് ബോൾ ബൂട്ടുകളുടെയും വസ്ത്രങ്ങളുടെയും നിർമ്മാതാക്കൾക്കൊപ്പം മത്സരിച്ച് പിന്തള്ളപ്പെടാതെ ലോട്ടോ അവർക്കിടയിൽ ഏറ്റവും മുൻ നിരയിൽ തന്നെ സ്ഥാനമുറപ്പിച്ചു..ബിസിനസ്സ് വിപുലമാക്കിയതിനു ശേഷമാണ് ലോട്ടോ ആദ്യമായി ഫുഡ്‌ ബോൾ ബൂട്ട് നിർമ്മിക്കാൻ തുടങ്ങിയത്..

ഉൽപ്പന്നങ്ങളുടെ ഗുണമേൻമയും മോഡലുകൊണ്ടും തന്നെ പ്രശസ്തരായ ടെന്നീസ് കളിക്കാരെ മാത്രമല്ല പ്രൊഫഷണൽ ഫുഡ് ബോൾ കളിക്കാർക്കും ലോട്ടോ പ്രിയപ്പെട്ടതായി… അതിനൊപ്പം തന്നെ ലോട്ടോ കയറ്റുമതി വ്യാപാരത്തിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു..അതിലും നൂറു മേനി വിജയം കൊയ്ത് ലോട്ടോ വിജയത്തിന്റെ പടികൾ ഒന്നൊന്നായി കടന്നു കയറി.. അന്താരാഷ്ട്ര ബിസിനസ്സും അതിവേഗം തന്നെ പച്ച പിടിച്ചു.. വെറും 10 വർഷം കടന്നു പോയപ്പോഴേക്കും 60 തിലധികം രാജ്യങ്ങളിലായി ലോട്ടോ വിതരണം ചെയ്തു…

2007 ൽ എസ് എൽ പി എൽ-ന്റെ കീഴിൽ ലോട്ടോ ഇന്ത്യയിൽ നിലവിൽ വന്നു.. ലോട്ടോ ഇന്ത്യയിൽ എസ് എൽ പി എൽ-ന്റെ കീഴിലും മികച്ച പ്രകടനം കാഴ്ച വെച്ചു.. ഇന്ത്യയിലും ലോട്ടോ തങ്ങളുടേതായ നിലയുറപ്പിക്കാൻ അധികം താമസിച്ചില്ല..

ലോട്ടോയുടെ വിജയത്തിന്റെ ഒരു പ്രധാന ഭാഗമാണ് സ്പോൺസർഷിപ്പുകൾ.. സ്വാതന്ത്ര സ്പോർട്സ് സ്റ്റോറുകൾ സ്പെഷ്യാലിറ്റി ചെയിൻ സ്റ്റോറുകൾ എന്നിവയിലൂടെ 70തോളം രാജ്യങ്ങളിലാണ് ലോട്ടോ ഇന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്.. പുതിയ കോർപ്പറേറ്റ് ദൗത്യത്തിനു ഒപ്പം തന്നെ പ്രകടനവും ശക്തിപ്പെടുത്തി ലോട്ടോ മുന്നേറുകയാണ്.. അതിനൊപ്പം തന്നെ ലോട്ടോ ബ്രാന്റിനൊപ്പം അടിവസ്ത്രം, സ്റ്റേഷനറി, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയും മൂന്നാം കക്ഷി കമ്പനികൾ ലൈസൻസിനു കീഴിൽ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്… അങ്ങനെ വിവിധ ഉൽപ്പന്നങ്ങളിൽ മികവുറ്റ കഴിവ് തെളിയിച്ച് ലോട്ടോയുടെ പ്രയാണം തുടരുന്നു…

പ്രശസ്ത ബ്രാൻഡായ നൈക്കിന്റെ വളർച്ചയെ കുറിച്ച് വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.ട്രാക്കുകളിൽ നിന്നും ട്രാക്കുകളിലേക്കുള്ള നൈക്കിന്റെ മത്സരയോട്ടം…

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close