
തുടക്കം കുറിച്ച് അൽപ്പ ദൂരം പിന്നിട്ടെങ്കിലും ഒടുവിൽ വിജയ പാതയിൽ ചെന്നെത്തി നിൽക്കുകയാണ് ബ്രിഡ്ജ്സ്റ്റോൺ എന്ന ടയർ ബ്രാന്റ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കൾ എന്ന പദവി അലങ്കരിക്കാൻ ഇന്ന് ബ്രിഡ്ജ്സ്റ്റോൺ അർഹമായി കഴിഞ്ഞു..ഗുണമേന്മയുള്ള ബ്രിഡ്ജ്സ്റ്റോൺ ടയറുകൾ ഉപഭോഗ്താക്കൾക്കു നൽകിയപ്പോൾ അവരുടെ ഹൃദയത്തിൽ ബ്രിഡ്ജ്സ്റ്റോൺ നമ്പർ വൺ എന്നും എഴുതി ചേർത്തു..
ബ്രിഡ്ജ്സ്റ്റോൺ ടയർ ലോകത്തിന് ലഭിച്ചിട്ട് നീണ്ട 89 വർഷങ്ങളായി.. ജപ്പാനിലെ ക്യോബാഷി, ടോക്കിയോ ആസ്ഥാനമായുള്ള ജാപ്പനീസ് കമ്പനിയാണ് ബ്രിഡ്ജ്സ്റ്റോൺ.. 1931 ൽ ഷോജിറോ ഇഷിബാഷിയാണ് ബ്രിഡ്ജ്സ്റ്റോൺ കമ്പനിക്ക് തുടക്കം കുറിച്ചത്.. തുടർന്ന് 1988 ൽ ബ്രിഡ്ജ്സ്റ്റോൺ , ടയർ, റബ്ബർ കമ്പനിയായ ഫയർസ്റ്റോണുമായി ലയിച്ചു … പിന്നീട് 2016 ൽ ബ്രിഡ്ജ് സ്റ്റോൺ ഇന്ത്യ ഫയർ സ്റ്റോൺ
ഇന്ത്യയിൽ അവതരിപ്പിച്ചു..FR509, LE02 എന്നീ മോഡുകളാണ് അവതരിപ്പിച്ചത്..
2017 കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളായി ബ്രിഡ്ജ്സ്റ്റോൺ മാറി.. ആദ്യ കാലങ്ങളിലൊക്കെയും പല പ്രതിസന്ധികളും നേരിട്ടിരുന്നു. ക്രമേണ ഗുണനിലവാരത്തിലും, ഉൽപ്പാദന പ്രക്രിയയിലും പുരോഗതി കൈവരിച്ചു തുടങ്ങി.. ഇത് ആഭ്യന്തര വിദേശ വിപണികളിൽ ബിസിനസ് അതിവേഗം വികസിക്കാൻ കാരണമായി..
1951 ലാണ് ബ്രിഡ്ജ്സ്റ്റോൺ റയോൺ ടയറുകൾ വിൽക്കാൻ തുടങ്ങിയത്.. എന്നാൽ ബ്രിഡ്ജ്സ്റ്റോൺ ആണ് ജപ്പാനിലെ ആദ്യ റയോൺ ടയർ വിൽപ്പനക്കാർ എന്ന പ്രത്യേകത കൂടി ഉണ്ട്..തുടർന്നുള്ള രണ്ട് വർഷകൊണ്ട് തന്നെ വിൽപ്പന പത്ത് ബില്യൺ കവിഞ്ഞു.. അതോടെ ജപ്പാനിലെ ടയർ വ്യവസായത്തിന്റെ മുൻപന്തിയിൽ ബ്രിഡ്ജ്സ്റ്റോൺ സ്ഥാനമുറപ്പിച്ചു..
1959 ലാണ് നൈലോൺ ടയറുകളുടെ വില്പന ആരംഭിച്ചത്.. 1984 ൽ ബ്രിഡ്ജ്സ്റ്റോൺ ടയർ കമ്പനിയിൽ നിന്ന് ബ്രിഡ്ജ്സ്റ്റോൺ കോർപറേഷനായി നാമകരണം ചെയ്യപ്പെട്ടു..
ലോകത്തിലെ പല രാജ്യങ്ങളിലും പ്രധാന നിർമ്മാണ ശാലകൾ ബ്രിഡ്ജ്സ്റ്റോണിനുണ്ട്.. 47 ടയർ പ്ലാന്റുകൾ, 29 ടയറുമായി ബന്ധപ്പെട്ട പ്ലാന്റുകൾ, 19 അസംസ്കൃത വസ്തു പ്ലാന്റുകൾ, 89 വൈവിധ്യമാർന്ന ഉൽപ്പന്ന പ്ലാന്റുകൾ, 4 സാങ്കേതിക കേന്ദ്രങ്ങൾ
അങ്ങനെ പോകുന്നു ബ്രിഡ്ജ്സ്റ്റോണിന്റെ നേട്ടങ്ങൾ.. 17 ദേശീയ വിൽപ്പന അനുബന്ധ സ്ഥാപനങ്ങളിലൂടെയും 2 വിതരണക്കാരിലൂടെയും പ്രതിവർഷം 25 ദശ ലക്ഷ്യത്തിലധികം ബ്രിഡ്സ്റ്റോൺ ടയറുകൾ വിതരണം ലോകമെമ്പാടും ചെയ്യുന്നുണ്ട്.. കൂടാതെ രാജ്യത്തുടനീളം ധാരാളം റീടൈൽ ഔട്ട്ലെറ്റുകളുമുണ്ട്.. വിമാന ടയറുകളുടെയും റീട്രെഡ് സർവ്വീസിംഗിന്റെയും നിർമ്മാതാവാണ് ബ്രിഡ്ജ്സ്റ്റോൺ എയർ ക്രാഫ്റ്റ് ടയർ.. 3.716 ട്രില്യൺ ആസ്തിയുള്ള ഈ കമ്പനിയുടെ കീഴിൽ 143, 616 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്..
സഞ്ചാര പാതയിലെ വെല്ലുവിളികളെയെല്ലാം തങ്ങളുടെ ഉല്പന്നമികവിനാൽ യഥേട്ടം തട്ടിമാറ്റികൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ ബ്രിഡ്ജ്സ്റ്റോണിനു കഴിഞ്ഞു..
പ്രശസ്ത ബ്രാൻഡ് : അഡിഡാസിന്റെ വളർച്ചയെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു https://exposekerala.com/about-addidas-brand/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2