മനം കവരുന്ന “പടയാളി മത്സ്യങ്ങൾ” അഥവാ “ഫൈറ്റർ മത്സ്യങ്ങൾ”


Spread the love

ചിറകുവിരിച്ച മയിലിനെ പോലെയാണ്, ഓരോ പടയാളി മത്സ്യവും. കണ്ണിനും മനസ്സിനും ഉന്മേഷം നൽകുന്നവ. കാഴ്ചയിലെ ഭംഗി കൊണ്ടുതന്നെ ഇവയ്ക്ക് ആരാധകരും ഏറെയാണ്. അതിനാൽ, കുറഞ്ഞ ചിലവിൽ നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ്, ഫൈറ്റർ മത്സ്യങ്ങളുടെ വളർത്തലും പ്രജനനവും. പടയാളി മത്സ്യങ്ങളുടെ വളർത്തലിന്, പ്രത്യേക ശ്രദ്ധ തന്നെ വേണം. എന്നാൽ, മാർക്കറ്റിൽ ഇവയുടെ ഡിമാൻഡ് മൂലം, ഏറെ ലാഭകരമായ സംരംഭമാണ്, ഫൈറ്റർ മത്സ്യങ്ങളുടെ വിപണനം.

3-മാസം പ്രായമുള്ള ആൺ-പെൺ മത്സ്യങ്ങളെയാണ്, പ്രജനനത്തിനായി തിരഞ്ഞെടുക്കേണ്ടത്. പെൺ മത്സ്യത്തിന്റെ വലിപ്പം, ആൺ മത്സ്യത്തെക്കാൾ ചെറുതായിരിക്കാൻ ശ്രദ്ധിക്കുക. പ്രജനനത്തിന് ഉദ്ദേശിക്കുന്ന മത്സ്യങ്ങളെ, രണ്ടാഴ്ച മുൻപ് മുതൽ തന്നെ ഇതിനായി തയ്യാറാക്കേണ്ടതുണ്ട്. ലൈവ് ഫുഡ് ഇഷ്ടപ്പെടുന്ന ഇവയ്ക്ക്, ഈ കാലയളവിൽ കൊതുകിന്റെ ലാർവ, മൊയ്ന, ഡാഫ്നിയ തുടങ്ങിയവയും, ഗുണമേന്മയുള്ള പാക്കറ്റ് ഭക്ഷണവും, കൃത്യമായ ഇടവേളകളിൽ നൽകുക. പ്രജനനത്തിന് ഉദ്ദേശിക്കുന്ന തീയതിക്ക്, ഒരാഴ്ച മുൻപ് തന്നെ പ്രജനന ടാങ്കും തയ്യാറാക്കിയിരിക്കണം. ഇതിനായി ടാങ്കിൽ വെള്ളം നിറച്ച് ഉണങ്ങിയ വാഴയിലയോ, ഇന്ത്യൻ ബദാമിന്റെ ഇലയോ, വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഒരാഴ്ചകൊണ്ട് ഇവ അഴുകുകയും അപ്പോൾ ഉണ്ടാകുന്ന “ഇൻഫ്യുസോറിയ” പ്രജനനശേഷം മുട്ടവിരിഞ്ഞുണ്ടാകുന്ന മീൻകുഞ്ഞുങ്ങൾക് ആദ്യ ദിനങ്ങളിലെ ഉത്തമഭക്ഷണമാണ്. കൂടാതെ ഇവയിൽ നിന്നും ജലത്തിലേക്ക് നിക്ഷേപിക്കപ്പെടുന്ന “ടാനിൻ” എന്ന പദാർത്ഥം, ജലത്തിന്റെ പി.എച്ച് (PH) മൂല്യംമീനുകളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

ഇത്തരത്തിൽ, ‘ഇൻഫ്യൂസോറിയ’ തയ്യാറാക്കിയിട്ടുള്ള വെള്ളത്തിലേക്കാണ്, പ്രജനനത്തിനായി ആൺ-പെൺ മത്സ്യങ്ങളെ നിക്ഷേപിക്കേണ്ടത്. ആദ്യമായി ബ്രീഡിംഗ് ചെയ്യുന്ന ജോഡികളെ, ഒരുമിച്ച് ടാങ്കിലേക്ക് ഇട്ടാൽ, ആൺമത്സ്യം പെൺമത്സ്യത്തെ ഉപദ്രവിക്കുവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, ഇവയെ തമ്മിൽ ഇണക്കുവാനായി ശ്രദ്ധ പുലർത്തണം. ആദ്യം ആൺമത്സ്യത്തെ പ്രജനന ടാങ്കിലേക്ക് നേരിട്ട് നിക്ഷേപിക്കുക, ഒപ്പം പെൺമത്സ്യത്തെ മറ്റൊരു സ്ഫടികകുപ്പിയിൽ ഇട്ട് ടാങ്കിലേക്ക് ഇറക്കി വയ്ക്കുകയും വേണം, ഇത്തരത്തിൽ അവയെ ഒരു ദിവസം ഇണങ്ങാൻ അനുവദിക്കുക. അടുത്ത ദിവസം, പെൺമത്സ്യത്തെയും ടാങ്കിലേക്ക് നിക്ഷേപിക്കാം. 1-3 ദിവസത്തിനുള്ളിൽ തന്നെ, പ്രജനനം നടക്കുകയും ആൺമത്സ്യം കുമിളക്കൂടുകൾ നിർമ്മിച്ച്, മുട്ടകൾ മാറ്റുന്നതായും കാണാൻ സാധിക്കുന്നു.വെള്ള തരികൾ പോലുള്ള മുട്ടകൾ കണ്ടാലുടൻ തന്നെ, പെൺമത്സ്യത്തെ പ്രജനന ടാങ്കിൽ നിന്നും മാറ്റണം. തുടർന്ന്, മുട്ടയുടെയും മുട്ടവിരിഞ്ഞു ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയും, സംരക്ഷണചുമതല ആൺമത്സ്യത്തിനാണ്. 24-48 മണിക്കൂറിനുള്ളിൽ തന്നെ, മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്ത് വരുന്നു. ആദ്യ ദിനങ്ങളിൽ അവ, വെള്ളത്തിൽ നിന്നും ഇൻഫ്യൂസോറിയ  ഭക്ഷിക്കും. 3-4 ദിവസത്തിൽ,    ഇവ നീന്താൻ ആരംഭിക്കുമ്പോൾ ആൺമത്സ്യത്തെ പ്രജനന ടാങ്കിൽ നിന്നും മാറ്റുക. 5-6 ദിവസം പ്രായം എത്തുമ്പോൾ, ഇവയ്ക്ക് ആർട്ടീമിയ നൽകി തുടങ്ങാം. 1-മാസം ആകുമ്പോഴേക്കും, 1 സെ.മി-ന് മുകളിൽ വലിപ്പം എത്തുന്ന ഇവയെ, ബ്രീഡിങ് ടാങ്കിൽ നിന്നും മാറ്റി ഫ്രിഡ്ജ് കേസിൽ ഇട്ടു വളർത്താം. ഈ കാലയളവിൽ, ഇവയ്ക്ക് അർട്ടീമിയക്ക് പകരം, മൊയ്‌നയും കൊതുകിന്റെ ലാർവയും നൽകി തുടങ്ങാം. ഇത്തരത്തിൽ, ടാങ്ക് ചെയ്ത് ചെയ്ത് 45-75 ദിവസത്തിനുള്ളിൽ ആൺപെൺ മത്സ്യങ്ങളെ വേർതിരിച്ചറിയാൻ സാധിക്കുന്നു. ഈ ഘട്ടത്തിൽ ആൺമത്സ്യത്തെ ഫ്രിഡ്ജ് കേസിൽ നിന്നും വെവ്വേറെ പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്പനക്ക് സജ്ജമാക്കാം. എപ്പോഴും, ആഴ്ചയിൽ 2 ദിവസം ടാങ്കിലെ വെള്ളം ഭാഗികമായി ശ്രദ്ധിക്കുക. ആൺമത്സ്യങ്ങളെ ഒരുമിച്ചിട്ടിരുന്നാൽ അവ ടാങ്ക് ഒരു യുദ്ധക്കളമായി മാറ്റുന്നു അതിനാലാണ്, ഇവയ്ക്ക് പടയാളി മൽസ്യങ്ങൾ എന്ന പേര് ലഭിച്ചത്.

ഒരു ബ്രീഡിങിലൂടെ തന്നെ, 300-600 കുഞ്ഞുങ്ങൾ ഉണ്ടാവുകയും, ഒരു കുഞ്ഞിന് വില്പന സമയത്ത്, 60-130 രൂപയിലേറെ ലഭിക്കുന്നത് വഴി ഏറെ ലാഭം ഉണ്ടാകുന്നു. പാക്കറ്റ് ഭക്ഷണത്തിന് പകരം, ലൈവ്ഫുഡ്‌ നൽകുന്നതും ചിലവ് കുറക്കുന്നു. “ഫൈറ്റർ” മത്സ്യത്തിന് എപ്പോഴും ആവശ്യക്കാർ ഏറെയുള്ളതിനാൽ മാർക്കറ്റ് കണ്ടെത്താൻ തീരെയും ബുദ്ധിമുട്ടേണ്ടി വരുന്നില്ല. അതിനാൽ തന്നെ, കുറച്ചധികം ശ്രദ്ധ നൽകേണ്ടി വരുന്നെങ്കിലും ഫൈറ്റർ മത്സ്യവില്പന ഏറെ ആദായകരവുമാണ്.

വീട്ടിൽ മത്സ്യത്തീറ്റ എങ്ങനെ തയ്യാറാക്കാം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു മൽസ്യങ്ങൾക്കുള്ള തീറ്റ വീട്ടിലുണ്ടാക്കാം!!

ഈ അറിവ് നിങ്ങൾക് പ്രയോജനപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് കൂടെ ഷെയർ ചെയ്യുക.കൂടുതൽ അപ്ഡേറ്റ്സിനായി “എക്സ്പോസ് കേരള”യുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close