ഗില്ലറ്റ്-ഒരു വിജയ ഗാഥ


Spread the love

ഒരു അഭിമുഖത്തിൽ ഗില്ലെറ്റ് കമ്പനി വൈസ് പ്രസിഡന്റ്‌ മിസ്റ്റർ ആൽബർട്ടോ കാർവാലോ പറയുകയുണ്ടായി. നിങ്ങൾ ഇന്ന് കാണുന്ന ഗില്ലെറ്റ് ഷേവിങ് സെറ്റിന്റെ രൂപ കല്പനയിൽ ഞങ്ങൾ ഇന്ത്യക്കാരോട് കൂടി കടപ്പെട്ടിരുന്നു. കാരണം ഒരിക്കൽ ഗില്ലെറ്റ് പ്രതിനിധികൾ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ നടത്തിയ പര്യടനത്തിൽ കണ്ണാടിയോ വെള്ളമോ വൈദ്യുതിയോ ഉപയോഗിക്കാതെ ഒരാൾ ഷേവ് ചെയ്ത് കൊടുക്കുന്നത് കണ്ടു. അതോടെയാണ് “ചെലവ് കുറഞ്ഞ റേസർ ” എന്ന ആശയം ഗില്ലെറ്റ് കമ്പനി പ്രധിനിധികൾക്കു ലഭിക്കുന്നത്. അത് ഇന്ന് ജനപ്രീതിയാർജിച്ച യൂസ് ആൻഡ് ത്രൂ ബ്ലേഡ് ഉപയോഗിക്കുന്ന റേസറുകളുടെ വിപണനത്തിന് വഴി തെളിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ബോസ്റ്റണിൽ ജീവിച്ചിരുന്ന കിങ് കാമ്പ് ഗില്ലെറ്റ് എന്ന സെയിൽസ് മെൻ ആണ് ബ്ലേഡ് മാറ്റി ഉപയോഗിക്കുന്ന ഷേവിങ് സെറ്റ് എന്ന ആശയം മുന്നോട്ട് വച്ചത്. പക്ഷെ അതിനു പറ്റിയ കട്ടി കുറഞ്ഞ സ്റ്റീൽ കൊണ്ടുള്ള ബ്ലേഡ് നിർമിക്കുക ആ കാലത്ത് അസാധ്യമായിരുന്നു. എന്നാൽ കൂട്ടുകാരുടെ സഹായത്തോടെ 1901 ഇൽ കിങ് ഗില്ലെറ്റ് തന്റെ സ്വപ്നം യാഥാർഥ്യമാക്കി. 1906 ഓട് കൂടി സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മറി കടന്നു കമ്പനിയെ ഉയർത്തി കൊണ്ട് വരുന്നതിലും ഉത്പന്നത്തെ ജനപ്രിയമാക്കുന്നതിലും ഗില്ലെറ്റും കൂട്ടരും വിജയിച്ചു. ലോക മഹായുദ്ധങ്ങൾ ഗില്ലറ്റിന്റെ വളർച്ചയെ സഹായിച്ചു എന്ന് തന്നെ പറയാം. രണ്ടരികുകളിലും മൂർച്ചയുള്ള ബ്ലേഡിന്റെ സഹായമുള്ള സുരക്ഷിത പിടിയുള്ള ഷേവിങ് സെറ്റിന്റെ സുഗമമായ ഉപയോഗം അമേരിക്കൻ സൈനികരിൽ ഇതിന്റെ പ്രീതി വർധിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധമായപ്പോഴേക്കും കൂടുതൽ പരിണാമം സംഭവിച്ചു ഗില്ലെറ്റ് കൂടുതൽ ഉപയോഗപ്രദമായ രൂപ കല്പനയിൽ പ്രത്യക്ഷപെട്ടു തുടങ്ങിയിരുന്നു.

ഇന്ന് വിപണിയിൽ വിറ്റഴിക്കപ്പെടുന്ന വില കുറഞ്ഞ റേസറുകളിൽ മൂന്നിൽ രണ്ടും ഗില്ലറ്റിന്റെതാണ്. ദി ഗില്ലെറ്റ് കമ്പനി പിൽക്കാലത്ത് പ്രോക്ടർ ആൻഡ് ഗാബ്ലെർ എന്ന അമേരിക്കൻ കമ്പനി ഏറ്റെടുത്തു. ഇന്ന് “ദ ബെസ്റ്റ് മെൻ കാൻ ബി.. “എന്ന പരസ്യ വാചകത്തോടെ ഗില്ലെറ്റ് ഉത്പന്നങ്ങൾ ലോകത്ത് ഏതാണ്ട് 27 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗപ്രദമായ രീതിയിൽ ആണ് ഈ കമ്പനി തന്റെ പ്രൊഡക്ടുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഗില്ലെറ്റ് സ്കിൻ ഗാർഡ് റേസർ, ബ്ലേഡ്, വെക്ടർ, മാക്‌ 3, വീനസ് ഫോർ ലേഡീസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം..

ഏതാണ്ട് 16 ബില്യൺ ഡോളറോളം പ്രോഡക്റ്റ് വാല്യൂ ഉള്ള ഈ കമ്പനി “ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് “എന്ന ആശയം ഉൾക്കൊണ്ട്‌ സ്ത്രീ പുരുഷന്മാരുടെ ആവശ്യം കണ്ടറിഞ്ഞു ഷേവിങ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. കോടി കണക്കിന് രൂപ മാർക്കെറ്റിങ്ങിനു മാത്രം ഉപയോഗിക്കുന്ന ഗില്ലെറ്റ് വെറും പരസ്യങ്ങൾ കൊണ്ട് മാത്രമല്ല ഏറ്റവും ആകർഷകമായ രൂപകല്പനയിൽ കുറഞ്ഞ ചിലവിൽ തന്റെ ഉത്പന്നങ്ങൾ ജന്മനസ്സുകളിലേക്കെത്തിക്കുന്നതിൽ ശ്രദ്ധാലുവായത് കൊണ്ട് കൂടിയാണ് ഇപ്പോഴും മുൻനിര കമ്പനികളിലൊന്നായി നിലനിൽക്കുന്നത്.

ലോക പ്രശസ്തമായ ബ്രാൻഡായ ഡിഡാസിന്റെ വളർച്ചയെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
എവലിയ വിജയത്തിലേക്കുള്ള അഡിഡാസിന്റെ കുതിപ്പ്…..

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close