ഉപഭോഗ്താക്കളുടെ ഇഷ്ട്ടങ്ങൾക്കൊപ്പം ബാലൻസ് ചെയ്ത് ന്യൂ ബാലൻസിന്റെ മുന്നേറ്റം….


Spread the love

ഒരു കമ്പനിക്കായാലും വ്യക്തികൾക്കായാലും മറ്റെന്തിനായാലും പേരിടുക എന്നാൽ അത്ര എളുപ്പമല്ല.. കുറെ ആലോചിച്ചു മാത്രമെ തിരഞ്ഞെടുക്കാൻ കഴിയു.. ന്യൂ ബാലൻസ്‌ കമ്പനിയെ അറിയാത്തവർ കുറവായിരിക്കും.. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ന്യൂ ബാലൻസ് എന്ന പേരിനു പിന്നിൽ രസകരമായ ഒരു കാര്യമുണ്ട് .. ഒരു ദിവസം “റിലെ” തന്റെ മുറ്റത്തെ കോഴിയെ നിരീക്ഷിക്കുകയിരുന്നു.. അതിൽ നിന്നാണ് ന്യൂ ബാലൻസ് എന്ന പേര് കിട്ടിയത്.. അതായത് കോഴികളുടെ ത്രിമുഖ പാദത്തിന്റെ ഫലമായി സമതുലിതാവസ്ഥ ഉണ്ടെന്നും അതു പോലെയാണ് തങ്ങളുടെ കായിക പാദരക്ഷകളുമെന്ന് അദ്ദേഹം ഉപഭോഗ്താക്കളോട് വിശദീകരിച്ചു..

1906 ൽ യുഎസിലെ മസാച്യുസൈറ്റ്സിലെ ബോസ്റ്റൺ ആസ്ഥാനമാക്കി വില്യം ജെ റിലെ ആണ് ന്യൂ ബാലൻസ് കമ്പനിക്ക് തറക്കല്ലിട്ടത്… അത്‌ലറ്റിക് ഷൂസ്, വസ്ത്രങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ കായിക ഉപകരണങ്ങൾ തുടങ്ങിയവയാണ് ന്യൂ ബാലൻസ് ലോകമെമ്പാടും വിതരണം ചെയ്യുന്നത്… നീണ്ട 114 വർഷങ്ങളായി ന്യൂ ബാലൻസ് ലോകത്തിലെ തന്നെ പ്രമുഖ കായിക പാദരക്ഷ – വസ്ത്ര നിർമ്മാണ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിച്ചു നില കൊള്ളാൻ തുടങ്ങിയിട്ട്..

അത്‌ലറ്റിക് വസ്ത്രങ്ങളിൽ റണ്ണിംഗ് ക്യാപ്, അത്ലറ്റിക് സോക്സ് വാട്ടർ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.. സ്നാപ്പ് ബട്ടൺ ഷർട്ട് -ജാക്കറ്റുകൾ, വിൻഡ് ബേക്കറുകൾ,
ഷർട്ടുകൾ, ട്രാക്ക് പാന്റുകൾ, കൂടാതെ ഹൂഡികൾ, സ്വെറ്ററുകൾ, എന്നിവ ഉൾപ്പെടെ ദ്വൈനംദിന വസ്ത്രങ്ങളും ന്യൂ ബാലൻസ് ഉപഭോഗ്താക്കൾക്ക് നൽകുന്നുണ്ട്… എന്നാൽ ന്യൂ ബാലൻസിന്റെ സ്പൈക്കുകളുള്ള റണ്ണേസ് ഷൂവിനാണ് ഉപഭോഗ്താക്കൾ കൂടുതലുള്ളത്.. കൂടാതെ
നോൺ -അത്ലറ്റുകൾക്കായും നിരവധി ഷൂകളും വസ്ത്രങ്ങളും നിർമ്മിച്ചു നൽകുന്നുണ്ട് .. അതിൽ കൂടുതലായും സെലിബ്രെറ്റികളാണ് ഉപഭോഗ്താക്കൾ..

നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും ഇന്ന് ന്യൂ ബാലൻസ് ഫൌണ്ടേഷൻ ഒരു സഹായ ഹസ്തമാണ്… അതിലുപരി നിരവധി ചാരിറ്റി പ്രവർത്തനം ന്യൂ ബാലൻസ് ഫൌണ്ടേഷന്റെ പേരിൽ കമ്പനി നടത്തി വരുന്നുമുണ്ട്..

2020 ന്യൂ ബാലൻസിന്റെ നേട്ടങ്ങളുടെ വർഷമായി തന്നെ എഴുതി ചേർക്കാം.. കവി ലിയോനാർഡ് സിഗ്നേച്ചർ സ്നീക്കറുകൾ കമ്പനി ഈ പുറത്തിറക്കിയിട്ടുണ്ട്.. അത് ന്യൂ ബാലൻസിന്റെ വല്യ നേട്ടങ്ങളിൽ ഒന്നായിരുന്നു.. കൂടാതെ ഈ വർഷം ഫെബ്രുവരിയിൽ ന്യൂ ബാലൻസ് എൻബിഎ യുമായി ഒരു മൾട്ടി വർഷ സ്പോൺസർഷിപ്പ് കരാറും പ്രഖ്യാപിച്ചു … അതും നേട്ടങ്ങളിലേക്കുള്ള ചുവടുവെപ്പ് തന്നെയായിരുന്നു..

ഇന്ന് യുഎസ്‌ $ 4.5 ബില്യൺ ആസ്തിയുള്ള ന്യൂ ബാലന്സിന്റെ കീഴിൽ 5, 497 ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്…
അങ്ങനെ 114 വർഷങ്ങളായി ന്യൂ ബാലൻസ് ഉപഭോഗ്താക്കളുടെ ഇഷ്ട്ടങ്ങൾക്കൊപ്പം ബാലൻസ് ചെയ്ത് മുന്നോട്ട് പോകുന്നു..

മറ്റൊരു പ്രശസ്ത ബ്രാൻഡായ – ലോട്ടോ ബ്രാൻഡിനെ കുറിച്ച് കൂടുതൽ വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു കായിക താരങ്ങളുടെ ആവേശമായി : ലോട്ടോ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close