
ചിലരെയെങ്കിലും പ്യൂമയുടെ ലോഗോ ഒന്ന് കുഴക്കിട്ടുണ്ടാകാം.. ചാടുന്നത് പൂച്ചയാണോ പുലിയാണോയെന്ന്…എന്നാൽ ഒന്നുടെ ആവർത്തിച്ചു നോക്കിയാൽ മനസിലാകും അതൊരു പൂച്ച തന്നെയാണെന്ന്…അങ്ങനെ വെറുതെ ഒരു ലോഗോ അല്ലിത്.. ഒരു പൂച്ചയ്ക്ക് 9 ജീവനുണ്ടെന്നാണ് അവർ പറയുന്നത്.. അതിക ജീവിതം ആവിശ്യമില്ലാത്ത ഒരു പൂച്ചയാണ് പ്യൂമ..എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വ്യാപാരമുദ്രകളിലൊന്നായി പ്യൂമയുടെ ജമ്പിങ് ക്യാറ്റ് സ്ഥാനം പിടിച്ചു.. പൂച്ചയുടെ കുതിച്ചു ചാട്ടം പ്യുമ കമ്പനിയുടെ ഉയർച്ചയെയാണ് സൂചിപ്പിക്കുന്നത്…
ജർമ്മനിയിലെ ഹെർസോജേനോറാച്ച് ആസ്ഥാനമാക്കി 1948 ൽ റൂഡോൾഫ് ഡാസ്ലർ ആണ് പ്യൂമ കമ്പനി സ്ഥാപിച്ചത്.. വേഗതയും പ്രകടനവും നയിക്കുന്ന ഒരു നീണ്ട ചരിത്രം കുറിക്കാനുള്ള ആദ്യപടി മാത്രമായിരുന്നുവത്… കുറച്ചു കൂടി വ്യക്തമാക്കിയാൽ അദ്ദേഹം പോലുമറിയാതെ സ്പോർട്സ് ഷൂസിന്റെ ഒരു ഒരു സ്ഥാപക കല്ല് സ്ഥാപിക്കുകയായിരുന്നു…
പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ, സ്പോർട് വസ്ത്രങ്ങൾ, കായിക ഉപകരണങ്ങൾ തുടങ്ങിയ നിർമ്മാണങ്ങളിൽ
ലോകത്തിലെ തന്നെ 3 മത്തെ വലിയ കായിക വസ്ത്രം നിർമ്മാണ കമ്പനിയാണ് ഇന്ന് പ്യൂമ.
1924 ൽ റുഡോൾഫും സഹോദരൻ അഡോൾഫ് ഡാസ്ലറും ചേർന്ന് ജെബ്രെഡർ ഡാസ്ലർ ഷുഫാബ്രിക് എന്ന കമ്പനി രൂപികരിക്കുക ഉണ്ടായിരുന്നു. .. അതൊരു ഷൂ ഫാക്ടറി ആയിരുന്നു… എന്നാൽ ഇരുവരുടെയും വേർപിരിയലിൽ നിന്നാണ് അഡോൾഫ് ഡാസ്ലർ പ്യൂമ എന്ന കമ്പനിക്കും റുഡോൾഫ് ഡാസ്ലർ അഡിഡാസ് എന്ന കമ്പനിയ്ക്കും തുടക്കം കുറിച്ചത്..
സഹോദരന്റെ പിൻമ്മാറ്റം പോലും തെല്ലും തളർത്താതെ റുഡോൾഫ് വിജയത്തിന്റെ ചവിട്ടുകൾ ഒന്നൊന്നായി കയറി തുടങ്ങി…. 1960 ൽ പ്യൂമ വർക്കനൈസേഷന്റെ ന്യൂതന ഉൽപ്പാദന സാങ്കേതികതയിലൂടെ പ്യൂമയുടെ പ്രശസ്തി ഒന്നൂടെ വർധിച്ചു.. ഇത് കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിലേക്ക് പ്യൂമയെ നയിച്ചു.. ന്യുറെംബർഗിലെ കാർട്ടൂണിസ്റ്റായ ലൂത്സ് ബാക്ക്സിന്റെ ചിന്തയായിരുന്നു ഇന്ന് ലോകമറിയപ്പെടുന്ന പ്യൂമയുടെ ലോഗോ സമ്മാനിച്ചത്…
അതികം വൈകാതെ തന്നെ ഇന്ത്യയിലും വേരാഴ്ത്താൻ പ്യൂമയ്ക്ക് കഴിഞ്ഞു..ബാംഗ്ലൂർ ആസ്ഥാനമാക്കി 2006 ലാണ് പ്യൂമ ഇന്ത്യയിൽ തുടക്കം കുറിച്ചത്… 125 സിറ്റികളിലായി 365 പ്യൂമ സ്റ്റോറുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്.. ചുരുങ്ങിയ കാലം കൊണ്ട് തന്നെ
പ്യുമ ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടതായി..
പ്യുമ ഷൂ മോഡലുകളുടെ അടിസ്ഥാന വില 1400 രൂപ മുതൽ 14, 000 രൂപ വരെയാണ്..20000 രൂപയ്ക്കു മുകളിൽ ഉള്ള ആധുനിക മോഡലുകളിലുള്ള ഷൂകളും ലഭ്യമാണ്.. എന്നാൽ
50 %മുതൽ 70% വരെ വിലക്കുറവിൽ സാധാരണക്കാർക്കും ലഭ്യ മാക്കും വിധം പ്യുമയുടെ നിരവധി ഓഫറുകളും നിലവിലുണ്ട്..
ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതും കഴിവുറ്റതുമായ ചില അത്ലറ്റുകൾ പ്യൂമ ഉൽപ്പന്നങ്ങളാണ് കാലങ്ങളായി ഉപയോഗിച്ചു വരുന്നത്.. അത്രയേറെ പ്യൂമ ഉല്പന്നങ്ങളുടെ ഗുണമേന്മ ലോകത്തെ തന്നെ സ്വാധീനിച്ചിട്ടുണ്ട്..
നിലവിൽ 203.20 ബില്യൺ ആസ്തിയുള്ള പ്യുമ കമ്പനിയിൽ ഇന്ന് ഏകദേശം 13, 000 ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.. എന്നാൽ കഴിഞ്ഞ വർഷം അഡിഡാസ്, നൈക്ക് തുടങ്ങിയ സ്പോർട്സ് ബ്രാൻഡുകളെ പോലും പിൻന്തള്ളി പ്യുമ ഇന്ത്യൻ വിപണി കീഴടക്കി..
പാരിസ്ഥിതിക ആഘാതത്തിനു മൂല്യം നൽകിയ ലോകത്തിലെ ആദ്യ കമ്പനി എന്ന ബഹുമതി കൂടിയായപ്പോൾ പ്യൂമ കമ്പനിയെ ലോകത്തിനു തന്നെ പ്രിയപ്പെട്ടതാക്കി മാറ്റി.. സാമ്പത്തിക പ്രോത്സാഹനങ്ങളിലൂടെ പ്യൂമ അതിന്റെ വിതരണ ശൃഖലയിൽ നല്ല പാരിസ്ഥിതിക രീതികൾ വർദ്ധിപ്പിക്കുന്നതിനും അറിയപ്പെട്ടു…അങ്ങനെ എല്ലാം കൊണ്ടും ലോക ജനതയുടെ ഇഷ്ങ്ങളുടെ പട്ടികയിൽ പ്യൂമ ഇരിപ്പുറപ്പിച്ചു…
ലോകത്തിലെ ഏറ്റവും വേഗതയേറിയ അത്ലറ്റുകൾക്കായി അതിവേഗ ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് പ്യൂമ കായികവും സംസ്ക്കാരവും ഇന്നും തന്റെയായ കൊയ്യൊപ്പ് കൊണ്ട് മുന്നോട്ടു നയിക്കുന്നു..
70 വർഷത്തിലേറെയായി കായികരംഗത്തും മറ്റുരംഗത്തും പ്യൂമയുടെ പാരമ്പര്യം ജനങ്ങൾക്ക് നൽകുന്ന ശക്തിയും വിശ്വാസതയും തന്നെയാണ് പ്യൂമ ജനമനസുകളിൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാതായി നിലനിൽക്കുന്നത്..
മറ്റൊരു പ്രശസ്ത ബ്രാൻഡായ ന്യൂ ബാലൻസിന്റെ വളർച്ചയെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു ഉപഭോഗ്താക്കളുടെ ഇഷ്ട്ടങ്ങൾക്കൊപ്പം ബാലൻസ് ചെയ്ത് ന്യൂ ബാലൻസിന്റെ മുന്നേറ്റം….
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala