കുട്ടികളെ കാറില്‍ ഇരിത്തിയിട്ട് പോകുന്നവര്‍ സൂക്ഷിക്കുക


Spread the love

കുട്ടികളെ വാഹനത്തിനകത്ത് ഇരുത്തിയിട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ വളരെ അധികം സൂക്ഷിക്കണം. കുട്ടികള്‍ കാറില്‍ കുടുങ്ങി മരണപ്പെട്ട സംഭവം കൂടുതലാണ്. അബൂദാബിയില്‍ കാറില്‍ കുടുങ്ങിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് .47നാണ് കുട്ടി കാറില്‍ കുടുങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ സിവില്‍ ഡിഫന്‍സിന്റെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടികളുടെ സുരക്ഷയില്‍ കരുതല്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മേയോഫ് അല്‍ കെറ്റ്ബി പറഞ്ഞു. കുട്ടികളെ വാഹനത്തിനകത്ത് ഉപേക്ഷിക്കുന്നത് വലിയ അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാറിനുള്ളിലെ കാര്‍ബണ്ഡയോക്‌സൈഡ് ശ്വസിച്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വാഹനങ്ങളിലെ ചില വിഷമയമായ വാതകങ്ങള്‍ ലീക്കാകാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് താക്കോലുകള്‍ കളിക്കാന്‍ നല്‍കുന്നതും അപകടമുണ്ടാക്കാറുണ്ട്. കാറിന്റെ ഗ്ലാസുകള്‍ റിമോട്ട് കണ്ട്രോള്‍ വഴി അടഞ്ഞാല്‍ അതും അപകടമുണ്ടാക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആറ് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close