നടി ലിസിയും പ്രിയദര്‍ശനും പുനര്‍വിവാഹത്തിന്?


Spread the love

മുന്‍ ചലച്ചിത്ര നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ നാളുകളായി പ്രചാരത്തില്‍ ആയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പ്രതികരണവും നല്‍കാതെ ദീര്‍ഘാകാലമായി മൗനം പാലിക്കുകയായിരുന്നു ലിസി. എന്നാല്‍ ഇപ്പോള്‍ ലിസി തന്നെ ഇതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ലിസി ലക്ഷ്മി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ ആണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം എന്നും ലിസി പറയുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല എന്നും ലിസി വ്യക്തമാക്കി. കൂടാതെ ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും ലിസി വിമര്‍ശിച്ചു. 1990 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരാവുന്നത്. വിവാഹബന്ധത്തില്‍ ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളാണുള്ളത്. 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2014 ഡിസംബറില്‍ ഇവര്‍ വേര്‍പ്പിരിയുകയായിരുന്നു

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close