
കറികളില്‍ കുമ്പളങ്ങ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ഔഷധഗുണമേറെയുള്ള കുമ്പളങ്ങ ചേര്‍ത്ത കറികള്‍ ആരോഗ്യത്തിന് ഉത്തമമാണെന്നും പഠനങ്ങള്‍ പറയുന്നു. രക്തശുദ്ധിക്കും രക്തം പോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കുമ്ബളങ്ങ പ്രതിവിധിയാണ്. ആന്തരാവയവങ്ങളില്‍ നിന്നുള്ള രക്തസ്രാവം നിര്‍ത്തുവാന്‍ കുമ്ബളങ്ങ ഔഷധമാണ്. കുമ്ബളങ്ങയുടെ കുരു വിരയ്ക്കും കൃമിശല്യത്തിനുമുള്ള ശമന ഔഷധമാണ്. ശര്ക്കരയിലിട്ട കുമ്ബളങ്ങ മൂലക്കുരുവിനും ഗ്രഹണിക്കും നല്ലതാണ്. നന്നായി മൂത്രവും മലവും പോകുന്നതിനും ദുര്‍മേദസിനെ അലിയിച്ചു കളയുന്നതിനും നിത്യവും രാവിലെ കുമ്ബളങ്ങ ജ്യൂസ് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. മൂത്രസഞ്ചിയില്‍ നിന്നും മൂത്രം ഒഴിഞ്ഞുപോവുന്നതിന് കുമ്ബളങ്ങനീര് സഹായിക്കും.
പ്രമേഹരോഗികള്‍ കുമ്ബളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കഴിയുന്നതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവയ്ക്ക് കുമ്ബളങ്ങനീരും മസാല ചേര്‍ക്കാത്ത കറികളും വളരെ നല്ലതാണ്. ശ്വാസകോശ രോഗങ്ങള്‍, ചുമച്ച് രക്തം തുപ്പുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ശ്വസന വ്യവസ്ഥയുടെ ആരോഗ്യത്തിനും കുമ്ബളങ്ങ കൊണ്ട് തയ്യാറാക്കുന്ന കുശമാണ്ഡ രസായനം വളരെ ഫലപ്രദമാണ്.