ഫോൺപേക്ക് പിന്നാലെ മൊബൈൽ റീചാർജുകൾക്ക് അധിക തുക ഈടാക്കാൻ തുടങ്ങി പേ-ടിഎം


Spread the love

പേ-ടിഎം വഴിയുള്ള മൊബൈൽ റീചാർജുകൾക്ക് ഇനി മുതൽ അധികതുക നൽകേണ്ടി വരും. വിവിധ നെറ്റ്‌വർക്കുകളിലേക്ക് റീചാർജ് ചെയ്യാൻ എല്ലാ ഓൺലൈൻ പേയ്‌മെന്റ് അപ്പുകളും സൗജന്യമായാണ് സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഫോൺപേ ഈ സൗജന്യ സേവനം ഒഴിവാക്കിയിരുന്നു. ഫോൺപേക്ക് പിന്നാലെ പേ-ടിഎമ്മും അവരുടെ റീചാർജ് സേവനം അധിക പണം അടച്ചുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. അൻപത് രൂപക്ക് മുകളിൽ ഉള്ള റീചാർജുകൾക്ക് ഒന്ന് മുതൽ രണ്ട് രൂപ വരെയാണ് ഫോൺപേ ഈടാക്കുന്നത്. എന്നാൽ പേ-ടിഎം നൂറു രൂപയ്ക്ക് മുകളിൽ ഉള്ള മൊബൈൽ റീചാർജുകൾക്ക് ഒന്ന് മുതൽ ആറു രൂപ വരെയാണ് ഈടാക്കുക.

  പേ-ടിഎം വാലറ്റിലുള്ള പണം പിന്‍വലിച്ച്‌ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധികതുക ഉണ്ടായിരിന്നില്ല. പക്ഷെ   മുമ്പ് നൽകിയിരുന്ന എല്ലാവിധ ഇളവുകളും ഇപ്പോൾ പേ-ടിഎം നീക്കിയിട്ടുണ്ട്. യു.പി.ഐ, വാലറ്റ്, ഡെബിറ്റ്/ ക്രെഡിറ്റ്‌ കാർഡ് തുടങ്ങിയവ വഴി മൊബൈൽ റീചാർജ് ചെയ്യുന്ന എല്ലാ ഉപയോക്താക്കളില്‍ നിന്നും അധിക തുക ഈടാക്കുന്നില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് വ്യക്തമായ മറുപടികൾ ഒന്നും പേ.ടിഎം ഇതുവരെ നൽകിയിട്ടില്ല. രണ്ട് ആപ്പുകളുടെയും അധികൃതർ ഇത്തരം അധിക ചാർജ് ഈടാക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല.

മാസംതോറും ചെയ്യുന്ന മൊബൈൽ റീചാർജുകൾക്ക് അധിക തുക നൽകാൻ വിമ്മിഷ്ടം പ്രകടിപ്പിക്കുന്ന  ഉപഭോക്താക്കൾ ഗൂഗിൾ പേ, ആമസോൺ പേ തുടങ്ങിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ സാധ്യതയുണ്ട്. അവ ഇതുവരെ ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കിയിട്ടില്ല. ഇന്ത്യയിലെ മുഖ്യ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി,  ബി.എസ്.എൻ.എൽ തുടങ്ങിയവയുടെ റീചാർജ് ചെയ്യാൻ ഉപയോക്താക്കളുടെ മൊബൈൽ വഴി തന്നെ പറ്റും. വിവിധ തരം ഓഫറുകൾ നൽകുന്ന തേർഡ് പാർട്ടി ആപ്പുകളാണ് ഇതിനായി ഉപയോക്താക്കൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്.

English summary:- after phonepe, paytm starts taking surcharge or extra charges on various mobile recharges.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close