
ഇന്ത്യൻ സായുധ സേനയുടെ ശാക്തീകരണത്തിനായി പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വന്നിരിക്കുകയാണ്.’അഗ്നീപഥ്’ അല്ലെങ്കിൽ ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്നീ പേരുകളിലാണ് പുതിയ റിക്രൂട്ട്മെന്റ് പദ്ധതി അറിയപ്പെടുക. ഈ പദ്ധതി പ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം സൈനികരെ ശരിയായി വിലയിരുത്തികൊണ്ട് മാത്രമേ സ്ഥിരമായി നിയമിക്കുകയുള്ളൂ. അഗ്നീപഥ് വഴി സേനയിൽ ചേരുന്ന സൈനികരിൽ 25 ശതമാനം പ്രൊഫഷണലുകളെ മാത്രമേ സ്ഥിരമായി സൈനിക പദവിയിൽ ഉൾപെടുത്തു എന്ന് സാരം. ഈ മാതൃകയിൽ റിക്രൂട്ട് ചെയ്യുന്ന സൈനികരെ ‘അഗ്നിവീർ’ എന്നാണ് വിളിക്കുക. മൂന്ന് പ്രേത്യേക റാങ്കുകളിലായി തരംതിരിച്ചുകൊണ്ടാണ് ഇവരുട സേവനം ഉപയോഗപ്പെടുത്തുക. കൂടാതെ അവരുടെ യൂണിഫോമിൽ പ്രത്യേക തരം ചിഹ്നവും വിഭാവനം ചെയ്യും.
രാജ്യത്തെ ക്യാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയർസും യൂണിയൻ ക്യാബിനറ്റും കൂടി ചർച്ച ചെയ്ത് കൊണ്ടാണ് അഗ്നീപഥ് പദ്ധതി നിലവിൽ കൊണ്ട് വന്നത്. ഉദ്യോഗസ്ഥ തലത്തിൽ പൗരൻമാരെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി ഉപയോഗിക്കില്ല. രാജ്യത്തെ വിവിധ സൈനിക തലത്തിലേക്കുള്ള റിക്രൂട്ട്മെന്റാണ് അഗ്നീപഥ് പദ്ധതി വഴി നടത്തുക. ഒരു വർഷം കൊണ്ട് 46,000ൽ പരം അഗ്നിവീർസിനെ ഇതുവഴി റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ട്.
ഇന്ത്യയിലെ ദേശസ്നേഹികളായ യുവാക്കൾക്ക് സ്വന്തം രാജ്യത്തെ സേവിക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത് എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സൈനിക മേഖലയിലെ നവീകരണത്തിന് ഉപയോഗിക്കുന്ന ഈ പദ്ധതിയിലൂടെ സാമ്പത്തികനേട്ടവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റ പ്രതിരോധത്തിനായി മാറ്റിവെച്ച ബജറ്റിന്റെ 50 ശതമാനവും സൈനികരുടെ ശമ്പളത്തിനും പെൻഷൻ ബില്ലുകൾക്കുമായാണ് ഉപയോഗിക്കുന്നത്. സേനയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന പെൻഷൻ ചെലവ് ഈ പദ്ധതി വഴി വെട്ടിക്കുറയ്ക്കാൻ പറ്റുമെന്നാണ് കേന്ദ്ര മന്ദ്രാലയം അഭിപ്രായപ്പെടുന്നത്. പദ്ധതി പ്രകാരം, സൈനികർക്ക് നാല് ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ നാലാം വർഷം ലഭിക്കും. ഒഴിവുകൾ അന്വേഷിക്കുന്നതിനും മറ്റും അതത് മേഖലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
English summary:- New Agneepath recruitment program introduced by central government .