കേരളത്തിലെ അഗ്നീപഥ് റിക്രൂട്ട്മെന്റ് റാലിയുടെ തിയ്യതികൾ പ്രഖ്യാപിച്ചു.


Spread the love

ഇന്ത്യൻ ആർമിയിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നീപഥിന്റെ റിക്രൂട്ടിങ് നടപടികൾ ആരംഭിച്ചു. കേരളത്തിലെ അഗ്നീപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ 30 വരെയാണ് നടത്തുക. പുതിയ റിക്രൂട്ടിങ് നയങ്ങളെ പറ്റി രാജ്യത്തിന്റെ പല കോണിൽ നിന്നും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും കേരളത്തിൽ നിന്നും ധാരാളം യുവാക്കൾ അഗ്നീപഥിൽ ചേരാൻ ആഗ്രഹം കാണിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ചായിരിക്കും റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുക. ഇവിടങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ഇടുക്കി എന്നിവയിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

പുതിയ അഗ്നീപഥ് പദ്ധതിയിൽ സൈനികരുടെ നാല് വർഷത്തെ സേവനം വിലയിരുത്തികൊണ്ടാണ് സ്ഥിര  നിയമനം നടത്തുക. അഗ്നീപഥ് റിക്രൂട്ട്മെന്റ് വഴി സേനയിൽ ചേരുന്ന സൈനികരിൽ നിന്നും 25 ശതമാനം പ്രൊഫഷണലുകളെ മാത്രമേ സ്ഥിരമായി സൈനിക പദവിയിൽ ഉൾപെടുത്തുകയുള്ളൂ. ഈ മാതൃകയിൽ റിക്രൂട്ട് ചെയ്യുന്ന സൈനികരായ അഗ്നിവീരുകളെ  പ്രേത്യേക റാങ്കുകളിലായി തരംതിരിച്ചുകൊണ്ടാണ് സേവനം ഉപയോഗപ്പെടുത്തുക. പദ്ധതിയുടെ ഈ സ്വഭാവമാണ് രാജ്യമെമ്പാടുമുള്ള യുവാക്കളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. എന്നിരുന്നാലും സർക്കാരും പ്രതിരോധ മന്ത്രാലയവും പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

സേനയുടെ ഏതൊക്കെ വിഭാഗങ്ങളിലേക്കാണ് റാലി വഴി എൻറോൾ ചെയ്യുന്നത് എന്ന് അധികൃതർ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ, അഗ്നിവീർ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് ഇപ്പോൾ നടത്തുന്ന റാലി വഴി  എൻറോൾ ചെയ്യപ്പെടുന്നത്. റിക്രൂട്ട്മെന്റിന്റെ മറ്റു വിവരങ്ങളായ അതത് സേനാ വിഭാഗങ്ങളിലേക്ക് ചേരാൻ വേണ്ടിവരുന്ന പ്രായം, വിദ്യാഭ്യാസ യോഗ്യത, കരുതേണ്ട ഡോക്യുമെന്റ്സ്‌ തുടങ്ങിയ കാര്യങ്ങൾ ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ രേഖപ്പെടുത്തും. റാലിയിൽ പങ്കെടുക്കുമ്പോൾ വേണ്ടിവരുന്ന അഡ്മിറ്റ്‌ കാർഡ് നവംബർ ആദ്യവാരത്തിൽ ഇമെയിൽ വഴി വിതരണം ചെയ്യും.

English summary :- agneepath recruitment rally in kerala scheduled on november 15 to 30.

Read also രാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി ;ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് നടത്തും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close