സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയെന്ന് എയിംസ്…


Spread the love

മുംബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡല്‍ഹി എയിംസിലെ ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സുശാന്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിച്ച എയിംസ് സംഘം വ്യക്തമാക്കിയെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം സിബിഐയ്ക്കു കൈമാറി. കൊലപാതകം സംബന്ധിച്ച സംശയങ്ങളില്‍ ഇപ്പോഴും അന്വേഷണം തുടരുന്ന സിബിഐ, ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഡല്‍ഹി എംയിസിലെ ഫൊറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കാമുകി റിയ ചക്രവര്‍ത്തിയുള്‍പ്പെട്ട ലഹരിക്കേസിന്, നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നു നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യും വ്യക്തമാക്കിയിരുന്നു. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണു എയിംസിലെ ഫൊറന്‍സിക് വിഭാഗവും എന്‍സിബിയും നല്‍കുന്നത്. സുശാന്തിനെ കാമുകി റിയ ചക്രവര്‍ത്തി വിഷം നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ ആരോപണം. തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളില്‍നിന്ന് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ നാളുകള്‍ക്കു മുന്‍പേ പറഞ്ഞിരുന്നുവെന്ന് അഭിഭാഷകന്‍ വികാസ് സിങ് അവകാശവാദം ഉന്നയിച്ചിരുന്നു. അന്വേഷണങ്ങള്‍ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കില്‍ പുതിയ മെഡിക്കല്‍ ബോര്‍ഡിനെ സിബിഐ നിയമിക്കണമെന്ന് വികാസ് സിങ്ങിന്റെ പരാമര്‍ശത്തോട് റിയയുടെ അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close