സ്കൂട്ടറുകളിലും എയർബാഗ് സംവിധാനം സജ്ജമാക്കാൻ ഒരുങ്ങി ഹോണ്ട.


Spread the love

ഇരുചക്ര വാഹനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ പലപ്പോളും യാത്രക്കാരിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാറുണ്ട്. നിരത്തുകളിലോടുന്ന മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം വിരലിലെണ്ണാൻ മാത്രമേ ഉണ്ടാവാറുള്ളൂ. അല്പം ഗുരുതരമായ ഒരു ബൈക്ക്/സ്കൂട്ടർ അപകടം ഉണ്ടാവുമ്പോൾ, ആ വാഹനം ഓടിക്കുന്ന വ്യക്തിയുടെ സുരക്ഷ പൂർണ്ണമായും അദ്ദേഹത്തിന്റെ ഹെൽമെറ്റിനെയാണ് ആശ്രയിക്കുന്നത്. കാറുകളിൽ ഉള്ളത് പോലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഒന്നും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിലെ സ്കൂട്ടറുകൾക്ക് എയർബാഗുകൾ ഘടിപ്പിക്കാൻ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പേറ്റന്റ് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട ഇപ്പോഴുള്ളത്.

സ്കൂട്ടറുകളുടെ ഹാൻഡിൽ ബാറിന് സമീപമായാണ് എയർബാഗുകൾ ഘടിപ്പിക്കുകയെന്ന് പേറ്റന്റിനായി നൽകിയ ഡിസൈനിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഹോണ്ടയുടെ പ്രശസ്ഥ സ്കൂട്ടർ മോഡലായ മാക്സി സ്കൂട്ടറിലായിരിക്കും എയർബാഗുകൾ ഘടിപ്പിക്കുക. കംപ്രസ് ചെയ്തിട്ടുള്ള വായു നിറയ്ക്കാൻ പറ്റുന്ന തരത്തിലുള്ള സിലിണ്ടർ ക്യാനിലാണ് എയർബാഗ് യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നത്. സ്കൂട്ടറിന്റെ വേഗത നിയന്ത്രിക്കുന്ന ആക്‌സിലറോമീറ്ററുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സ്പീഡ് കൺട്രോൾ യൂണിറ്റും എയർബാഗിനൊപ്പം സജ്ജമാക്കും. ഇതിനുള്ളിൽ ഘടിപ്പിച്ച സെൻസറുകൾ വഴിയാണ് സ്കൂട്ടറിന്റെ  വേഗതയും അപകട സാധ്യതയും കണ്ടുപിടിക്കാൻ സാധിക്കുക.

ഹോണ്ടയുടെ സൂപ്പർ ലക്ഷ്വറി ബൈക്കായ ഗോൾഡ് വിങ്ങിൽ ഇത്തരം എയർബാഗുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു സ്‌കൂട്ടറിൽ വിജയകരമായി എയർ ബാഗുകൾ സംയോജിപ്പിക്കാൻ തങ്ങൾക്ക് പറ്റുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. പേറ്റന്റ് ഡിസൈൻ പ്രാവർത്തികമാക്കാൻ കുറച്ച് സമയം ആവിശ്യമായി വരുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പദ്ധതി വിജയകരമായാൽ മറ്റ്‌ സ്കൂട്ടർ നിർമ്മാതാക്കൾക്കും ഇതൊരു പ്രചോദനമാകും. ഇതുവഴി അപകടങ്ങൾ  ഭയന്ന് നിരത്തുകളിൽ നിന്നും വിട്ടുനിൽക്കുന്നവരെ കൂടി ഉപയോക്താക്കളാക്കാൻ സ്കൂട്ടർ നിർമ്മാണകമ്പനികൾക്ക് സാധിക്കും.

English summary :- vehicle manufacturing giants honda to introduce airbag safety feature in scooter.

Read also രാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി. ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് നടത്തും.

സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകൾ ഇനി ഇന്ത്യയിലും..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close