ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കൊവിഡ്


Spread the love

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും ഭർത്താവ് അഭിഷേഷ് ബച്ചനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ റായ്‍യെയും മകളെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ടെസ്റ്റിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ ഇരുവർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കുകയും ചെയ്തു. വീട്ടിലെ ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.

തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. താൻ കോവിഡ് പോസിറ്റിവാണെന്നും കുടുംബാംഗങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു എന്നുമാണദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ തന്നോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താനും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

ബോളിവുഡ് താരം അമിതാഭ് ബച്ചന്
 കോവിഡ് സ്ഥിരീകരിച്ചു 
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/amithabh-bachan-covid/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close