രാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി. ‘ആകാശ എയർ’ അടുത്ത മാസം മുതൽ സർവീസ് നടത്തും.


Spread the love

ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ എയർലൈനായ ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും. ഓഗസ്റ്റ് ഏഴാം തിയ്യതിയിൽ മുംബൈ ടു അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തിക്കൊണ്ട് തങ്ങളുടെ ആദ്യ കൊമേർഷ്യൽ ഫ്ലൈറ്റ് പറത്താനാണ്  കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത വിമാന നിർമ്മാതാക്കളായ ബോയിംഗിന്റെ 737 മാക്സ് വിമാനമാണ് കൊമേർഷ്യൽ ആവശ്യങ്ങൾക്കായി ആകാശ എയർലൈൻ ഉപയോഗിക്കുന്നത്. രണ്ട് ബോയിംഗ് വിമാനങ്ങളിലാണ് നിലവിൽ ആകാശ എയർ സർവീസ് നടത്താൻ പോകുന്നത്. ഒരു വിമാനം മാത്രമാണ് ബോയിങ് വിതരണം ചെയ്തത്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ആഭ്യന്തര യാത്ര വിമാനങ്ങളിലെ എട്ടാമത്തെ വിമാന കമ്പനിയാണ് ആകാശ എയർലൈൻസ്. മുംബൈ – അഹമ്മദാബാദ് ഫ്ലൈറ്റിനു ശേഷമാണ് ബാംഗ്ലൂർ – കൊച്ചി ഫ്ലൈറ്റുകൾ അവതരിപ്പിക്കുക. തുടർന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ചുക്കൊണ്ട് ആകാശ എയർ ക്രമനുഗതമായി സർവീസ് വിപുലീകരിക്കും. രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ  ഏത് സമയത്തും സഞ്ചരിക്കാനുള്ള അവസരം ഞങ്ങൾ ഉണ്ടാക്കും എന്നാണ് കമ്പനി അധികൃതർ പറയുന്നത്.

രാജ്യത്തെ വിമാന സർവീസുകളിൽ ശക്തമായൊരു പാൻ ഇന്ത്യൻ സാന്നിധ്യം സ്ഥാപിക്കാനാണ് ആകാശ എയർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാന മെട്രോ സിറ്റികളിൽ നിന്നും രാജ്യത്തുടനീളമുള്ള ടയർ 2, ടയർ 3 നഗരങ്ങളിലേക്ക് കണക്ഷനുകൾ നൽകാൻ കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തും. ഇന്ത്യയിലെ തിരക്കേറിയ റൂട്ടുകൾ മനസ്സിലാക്കിക്കൊണ്ട് ഫ്ലൈറ്റുകൾ   വിന്യസിക്കാനാണ് ആകാശ എയർ തീരുമാനിച്ചിട്ടുള്ളത്. വരുന്ന ഓരോ മാസങ്ങളിലും ഓരോ വിമാനങ്ങൾ വീതം ഉൾപെടുത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 18 വിമാനങ്ങളെ കൂടി സർവീസിൽ ഉൾപെടുത്താനാകുമെന്നാണ് ആകാശ എയർ പ്രതീക്ഷിക്കുന്നത്. ട്രാവൽ ഏജന്റുമാർ വഴിയും മൊബൈൽ ആപ്പ്, വെബ്സൈറ്റ് തുടങ്ങിയവയിലൂടെയും ആകാശ എയർ ടിക്കറ്റുകൾ  ബുക്ക്‌ ചെയ്യാവുന്നതാണ്.

English summary :- New company to introduced in aviation industry. Akasa air ready to start its operations from 7 th august.

Read also ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close