റഷ്യൻ ചാരന്റെ വധത്തിന് പിന്നിൽ റഷ്യൻ ഭരണകൂടം: യൂറോപ്യൻ കോടതി.


Spread the love

മുൻ റഷ്യൻ ചാര പ്രവർത്തകൻ ആയിരുന്ന അലക്സാണ്ടർ ലിത്വിനെൻഗോയുടെ കൊലപാതകത്തിന് പിന്നിൽ, റഷ്യൻ ഭരണകൂടത്തിന്റെ കരങ്ങൾ ആണ് പ്രവർത്തിച്ചിരിക്കുന്നത് എന്ന വിധി പുറപ്പെടുവിച്ചു യൂറോപ്യൻ മനുഷ്യാവകാശ കോടതി. ലിത്വിനെൻഗോയുടെ മരണം കൊലപാതകം ആണ് എന്ന വാദം ഉന്നയിച്ചു ഭാര്യ മറീന നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ്, കോടതി പ്രസ്ഥുത വിധി പുറപ്പെടുവിച്ചത്. കൂടാതെ ഇരയുടെ വിധവ ആയ മറീന എന്ന യുവതിയ്ക്ക് 1,22,500 പൗണ്ട്, റഷ്യ നഷ്ടപരിഹാരം നൽകണം എന്നും കോടതി ഉത്തരവിട്ടു. റഷ്യൻ ചാര സംഘടന ആയ കെ. ജി. ബി യിൽ പ്രവർത്തിച്ചു വന്ന ലിത്വിനെൻഗോ, പിന്നീട് അത് വിട്ട് ബ്രിട്ടനിലേക്ക് കുടിയേറി, യു. കെ രഹസ്യന്വേഷണ ഏജൻസി ആയ M.I 6 ൽ പ്രവർത്തിച്ചു വരിക ആയിരുന്നു.

2006 നവംബറിൽ ആയിരുന്നു അലക്സാണ്ടർ ലിത്വിനെൻഗോയുടെ കൊലപാതകം അരങ്ങേരിയത്. റേഡിയോ ആക്റ്റീവ് വിഷ വസ്തു ആയ പോളോണിയം കലർന്ന കട്ടൻ ചായ കുടിച്ചതാണ് മരണ കാരണം. മരണപ്പെട്ട ദിവസം അദ്ദേഹം ലണ്ടനിലെ മില്ലെനിയം ഹോട്ടലിൽ വെച്ച് മുൻ റഷ്യൻ ചാര പ്രവർത്തകർ ആയിരുന്ന ദിമിത്രി കോവ്തുൻ, ആൻഡ്രി ലുഗോവോയ് എന്നിവരെ കാണുകയും, ഇവരുമായി ഒരുമിച്ച് ചായ കുടിക്കുകയും ചെയ്തിരുന്നു എന്ന് തെളിവുകൾ ഉണ്ട്. പിന്നീട് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിത്വിനെൻഗോ, 3 ആഴ്ചത്തെ ചികിത്സയ്ക്ക് ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു. ഇതാണ് റഷ്യൻ ഭരണ കൂടത്തിന് എതിരെ സംശയത്തിന് ആധാരം ആയത്. പിന്നീട് ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഷ്യയ്ക്ക് എതിരെ കൂടുതൽ തെളിവുകൾ ലഭിക്കുക ആയിരുന്നു.

റഷ്യൻ ചാര പ്രവർത്തകൻ എന്നതിൽ ഉപരി, റഷ്യൻ പ്രസിഡന്റ്‌ ആയ വ്ലാദമിർ പുടിന്റെ ഒരു വിമർശകൻ കൂടി ആയിരുന്നു കൊല്ലപ്പെട്ട ലിത്വിനെൻഗോ. തന്റെ വിമർശകർ പതിവായി സ്വഭാവികമായോ, ആസ്വഭാവികമായോ മരണപ്പെടുന്ന ഒരു പ്രവണത പുടിന്റെ ചരിത്രത്തിനുണ്ട്. പ്രഥമ ദൃഷ്ടിയിൽ ആത്മഹത്യ എന്ന് തോന്നുന്ന ഈ കൊലപാതകങ്ങൾക്ക് പിന്നിൽ വ്ലാദമിർ പുടിന്റെ ബുദ്ധി ആണ് എന്ന ശക്തമായ വാദങ്ങൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ അലക്സാണ്ടർ ലിത്വിനെൻഗോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം റഷ്യ നിലവിൽ നിഷേധിച്ചിരിക്കുക ആണ്.

.ലോകം ഭയക്കുന്ന റഷ്യ.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close