റഷ്യൻ പ്രതിപക്ഷ നേതാവിന്റെ നില ഗുരുതരമായി തുടരുന്നു.


Spread the love

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. വിഷബാധ ഏറ്റ അലക്സി നവാൽനി കഴിഞ്ഞ മാസം ആയിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ കോമയിൽ കഴിയുന്ന ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി വരുന്നത്. എന്നാൽ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ട് എന്നും, നിലവിൽ ജീവന് ഭീഷണി ഇല്ല എന്നും ഡോക്ടർമാർ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ മാസം റഷ്യയിലെ ടോംസ്കിൽ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രാമദ്ധ്യേ ആയിരുന്നു നവാൽനി പൊടുന്നനെ അവശനിലയിൽ ആയത്. ഉടൻ തന്നെ വിമാനം ടോംസ്കിലേക്ക് തിരിച്ചു വിടുകയും, പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ കൈകളാണ് ഇതിന് പിന്നിൽ എന്നാണ് നവാൽനിയുടെ ബന്ധുക്കളും അനുയായികളും ആരോപണം ഉന്നയിക്കുന്നത്. എയർപോർട്ടിൽ വച്ച് ചായയിൽ വിഷം കലർത്തി നൽകി എന്ന വാദമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. നവാൽനി വീണ്ടും റഷ്യയിൽ തന്നെ തുടരുന്നത് അപകടകരം ആയതിനാൽ 3 ദിവസത്തിനു ശേഷം ഇദ്ദേഹത്തെ ജെർമ്മനിയിലെ, ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റലിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. പുടിന്റെ ഒരു പ്രധാന വിമർശകൻ ആയിരുന്ന നവാൽനിയ്ക്ക് വിഷം നൽകിയത് പുടിന്റെ അനുയായികൾ തന്നെ ആണ് എന്ന ശക്തമായ വാദം ഉന്നയിക്കുകയാണ് ഇപ്പോൾ നവാൽസ്‌കിയുടെ പക്ഷക്കാർ. വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് എയർപോർട്ടിൽ നിന്നും ഒരു ചായ മാത്രം ആയിരുന്നു ഇദ്ദേഹം കഴിച്ചിരുന്നത്. വിമാനത്തിനുള്ളിൽ നിന്നും ഒന്നും കഴിച്ചിട്ടില്ല, അത് കൊണ്ട് തന്നെ ഈ ചായയിൽ തന്നെയാണ് വിഷം കലർത്തി നൽകിയത് എന്നതാണ് ശക്തമായ ആരോപണം.  

എന്നാൽ ഇതിന് പിന്നിൽ പുടിൻ തന്നെ ആണ് എന്ന് സ്ഥാപിക്കാനാവുന്ന പുതിയ റിപ്പോർട്ടുകൾ ആണ് ബെർലിനിലെ ആശുപത്രിയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. നവാൽനിയുടെ ശരീരത്തിൽ നിന്നും റഷ്യൻ രാസവസ്തുക്കൾ കണ്ടെത്തി എന്നതാണ് പുതിയ റിപ്പോർട്ട്. നാഡികളെ തളർത്തുന്ന ‘നെവിചോക്’ എന്ന കെമിക്കലിന്റെ അംശം ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്ന പുതിയ വെളിപ്പെടുത്തൽ ആണ് ആശുപത്രി അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. എതിരെ നിൽക്കുന്നവരെ എല്ലാം കൊന്ന് തള്ളുന്ന പുടിന്റെ സ്വഭാവം ലോകമെമ്പാടും അറിയുന്ന ഒരു പരസ്യമായ രഹസ്യം ആണ്. അതിനാൽ തന്നെ പുടിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒന്നായ നവാൽനിയ്ക്ക് സംഭവിച്ച അപകടത്തിന് പിന്നിലും പുടിൻ തന്നെ എന്നുള്ളത് ലോകമെമ്പാടും ഉള്ള സംശയം തന്നെയാണ്. എന്ത് തന്നെ ആയാലും, പുടിനെ ഏറെ സമ്മർദ്ദത്തിൽ ആഴ്ത്തുന്ന ഒരു റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

Read also: ലോകം ഭയക്കുന്ന റഷ്യ.

ചാരനിൽ നിന്നും റഷ്യൻ പ്രസിഡന്റിലേക്ക് : വ്ലാദിമിർ പുടിൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close