അലിറ്റാലിയ ഇനി ഇല്ല: സേവനം അവസാനിപ്പിച്ചു ഇറ്റാലിയൻ ദേശീയ എയർലൈൻസ്.


Spread the loveഇറ്റാലിയൻ ദേശീയ എയർലൈൻസ് ആയ അലിറ്റാലിയ പ്രവർത്തനം അവസാനിപ്പിച്ചു. മാർപാപ്പമാരുടെ യാത്ര കൊണ്ട് പ്രസിദ്ധമായ എയർലൈൻസ് കമ്പനി ആണ് ഇറ്റലിയിലെ അലിറ്റാലിയ. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആണ് വിമാന കമ്പനിക്ക് നിലവിൽ സേവനം അവസാനിപ്പിക്കേണ്ടി വന്നത്. 75 വർഷത്തെ സേവനത്തിനു ഒടുവിൽ ആണ് അലിറ്റാലിയയ്ക്ക് ചിറക് മടക്കേണ്ടി വന്നിരിക്കുന്നത്.

ഒക്ടോബർ 14 ന് ആയിരുന്നു അലിറ്റാലിയ അവസാന ആകാശ യാത്ര നടത്തി ഏഴു ദശകങ്ങളിൽ കൂടുതലുള്ള സേവനം അവസാനിപ്പിച്ചത്. റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ വ്യാഴാഴ്ച എത്തിച്ചേർന്ന കാഗ്ലിയാരിയിൽ നിന്നുള്ള ‘എസെഡ് 1586’ ആയിരുന്നു അലിറ്റാലിയയുടെ അവസാന ആകാശയാത്ര. 1946 ൽ ആയിരുന്നു, ഒരു കാലത്ത് ഇറ്റലിയുടെ അഭിമാനം ആയിരുന്ന അലിറ്റാലിയയുടെ ഉദയം. മാർപാപ്പമാരുടെ യാത്രകളിലൂടെ ആയിരുന്നു അലിറ്റാലിയ ലോകപ്രശസ്തി ആർജ്ജിച്ചത്. അലിറ്റാലിയയുടെ ചാർട്ടേർഡ് വിമാനങ്ങളിൽ ആയിരുന്നു പോപ്പ് തങ്ങളുടെ വിദേശ യാത്രകൾ നടത്തി വന്നിരുന്നത്. എന്നാൽ ഇപ്പോൾ അഗാദ്ധമായ കടക്കെണിയിൽ അകപ്പെട്ട അലിറ്റാലിയയ്ക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു.

നിലവിൽ അലിറ്റാലിയയ്ക്ക് പകരം ആയി, ഇറ്റാലിയൻ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഉള്ള ഐ. ടി. എ (ഇറ്റാലിയൻ ട്രാൻസ്‌പോർട്ടോ എയ്റോ) ഒക്ടോബർ 15 വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. മാർപാപ്പയുടെ വിദേശ യാത്രകൾ ഇനി ഐ. ടി. എ യുടെ സഹായത്തോടു കൂടി ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇറ്റലിയിൽ നിന്നും 52 വിമാന താവളങ്ങളിലേക്ക്, ഈ കമ്പനി സേവനം നടത്തിയിരുന്നു. അങ്ങനെ 75 വർഷങ്ങൾ പൂർത്തിയാക്കുവാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കവേ ഇറ്റലിയുടെ കരുത്തുറ്റ പക്ഷി തൻറ്റെ പ്രയാണം അവസാനിപ്പിച്ചിരിക്കുന്നു. കോവിഡ് കാരണം ലോകത്താകെ ഏവിയേഷൻ വ്യവസായം തകർച്ചയെ നേരിടുകയാണ്. കോടിക്കണക്കിനു രൂപ വിലയുള്ള വിമാനങ്ങൾ സർവീസ് നിർത്തിവെച്ചു വരുമാനമില്ലാതെ ഒന്നരവർഷത്തോളം ആയതോടെ വിമാന കമ്പനികൾ പലതും അടച്ചുപൂട്ടലിൻറ്റെ വക്കിലാണ്. വിമാന നിർമാതാക്കളും, വിമാന അനുബന്ധ ഉപകരണങ്ങളുടെ നിർമ്മാതാക്കളും നഷ്ട്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ വിമാനയാത്ര വെട്ടിച്ചുരുക്കിയിരിക്കുകയാണ് പല കമ്പനികളും. വ്യോമയാന മേഖല പഴയ രീതിയാകുവാൻ 2024 വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായപ്പെടുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close